ഡല്‍ഹി ലഫ്.ഗവര്‍ണര്‍ നജീബ് ജങ് രാജിവെച്ചു

ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് രാജി വെച്ചു. പദവിയില്‍ നിന്ന് രാജിവെക്കുന്നതായി അറിയിച്ച് നജീബ് ജങ് കേന്ദ്രസര്‍ക്കാറിന് കത്ത് കൈമാറി. 2013 ജൂലൈ 18-നാണ് നജീബ് ജങ് ഡല്‍ഹിയുടെ 20-ാമത് ലഫ്.ഗവര്‍ണറായി സ്ഥാനമേറ്റത്. പദവിയുടെ കാലാവധി കഴിയുന്നതിന് 18 മാസം ബാക്കിയുള്ളപ്പോഴാണ് അദ്ദേഹം അപ്രതീക്ഷിതമായി രാജി വെച്ചത്.
ഡല്‍ഹിയുടെ ഭരണപരമായ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനായി ലഫ്.ഗവര്‍ണര്‍ നജീബ് ജങ് ഇടപെടുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിരന്തരം ആരോപിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























