അടുത്ത വര്‍ഷത്തെ കലണ്ടറില്‍ 12 മാസവും മോഡി

അടുത്ത വര്‍ഷത്തെ കേന്ദ്ര സര്‍ക്കാര്‍ കലണ്ടറില്‍ 12 മാസവും മോഡി തന്നെ. കലണ്ടറിലെ ഓരോ പുറത്തും അദ്ദേഹത്തിന്റെ ആശയവും വീക്ഷണവുമടങ്ങിയ ഉദ്ധരണികളുമുണ്ട്.
യുവാക്കള്‍ക്കൊപ്പം നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രമുള്ള ജനുവരി നല്‍കുന്നതു 'സ്‌കില്‍ ഇന്ത്യ'യുടെ സന്ദേശമാണ്. ഫെബ്രുവരി പാവപ്പെട്ടവരുടെയും മാര്‍ച്ച് സ്ത്രീകളുടെയും ശാക്തീകരണത്തെക്കുറിച്ചു പറയുന്നു. ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന മോഡിയുടെ ചിത്രമാണു മേയ് മാസത്തെ ശ്രദ്ധേയമാക്കുന്നത്. കര്‍ഷകര്‍, ഗ്രാമീണ വൈദ്യുതീകരണം, സൈനിക സേവനം, സ്വച്ഛ് ഭാരത് എന്നിവയും വിവിധ മാസങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.
പണരഹിത ഇടപാടുകള്‍ പ്രമേയമായ സെപ്റ്റംബറില്‍ പ്രധാനമന്ത്രി ഉള്‍പ്പെട്ട ചിത്രം സര്‍ക്കാരിന്റെ പ്രചാരണ വിഭാഗത്തിനു (ഡിഎവിപി) കിട്ടാതെ പോയെന്നു കലണ്ടറില്‍ വ്യക്തം. പ്രധാനമന്ത്രിയുടെ ചിത്രം പ്രത്യേകം ഉള്‍ച്ചേര്‍ത്താണു പ്രശ്‌നം പരിഹരിച്ചിരിക്കുന്നത്.

https://www.facebook.com/Malayalivartha


























