സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ആസിഡ് ആക്രമണം

സ്‌കൂള്‍ വിദ്യാര്‍ത്ഥി ആക്ഷേപിച്ചു എന്ന കാരണത്താല്‍ രണ്ടു പെണ്‍കുട്ടികള്‍ക്കു നേരെ വെസ്റ്റ് ബംഗാളില്‍ യുവാവിന്റെ ആസിഡ് ആക്രമണം. പര്‍ഗാന്‍സ് ജില്ലയിലെ ചാന്‍ഖലി വില്ലേജില്‍ നടന്ന ആക്രമണത്തില്‍ രണ്ടു പെണ്‍കുട്ടിയ്ക്കും പൊള്ളലേറ്റു. ബുധനാഴ്ച രാത്രി പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ രണ്ടുപേരും ട്യൂഷന്‍ കഴിഞ്ഞു മടങ്ങി വരവെയാണ് യുവാവിന്റെ ആക്രമണം നടന്നത്.
പൊള്ളലേറ്റ രണ്ടു പെണ്‍കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ കാലിപാട നസ്‌കാര്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഒരു വിദ്യാര്‍ത്ഥിനിയുമായുള്ള പരിചയം വളരുന്നതിനിടെ ഉണ്ടായ അനിഷ്ട്ട സംഭവങ്ങള്‍ ആണ് ഇയാളെ ആക്രമണത്തിനു പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ ഭാഷ്യം. കുട്ടി വീടിലേക്ക് പോകുന്ന വഴിയില്‍ യുവാവിന്റെ ഉപദ്രവം പതിവായിരുന്നു എന്നും അവര്‍ പറഞ്ഞു. തിങ്കളാഴ്ച ഉണ്ടായ വാക്കു തര്‍ക്കത്തിന്റെ ഭാഗമായി യുവാവ് പരിചയമുള്ള വിദ്യാര്‍ത്ഥിനിയുടെ മേല്‍ ആസിഡ് ഒഴിക്കുകയായിരുന്നു, ഇതിനിടയില്‍ മറ്റേ കുട്ടിക്കും പൊള്ളല്‍ ഏറ്റു.
https://www.facebook.com/Malayalivartha


























