അച്ഛന്റെ മൃതദേഹവുമായി ആശുപത്രിയില്‍ നിന്ന് നടന്നു പോകേണ്ടി വന്ന ഹതഭാഗ്യനായ മകന്

ഒഡിഷയില്‍ വാഹനം ലഭിക്കാത്തതിനെ തുടര്‍ന്ന് മകന് അച്ഛന്റെ മൃതദേഹവുമായി നടന്നു പോകേണ്ടി വന്നു . ആശുപത്രിയില്‍ വെച്ച് മരണപ്പെട്ട അച്ഛന്റെ മൃതദേഹം വീട്ടിലെത്തിക്കാനായി വാഹനം ലഭ്യമാക്കുമോ എന്ന് അന്വേഷിച്ച അയാള്‍ക്ക് മറുപടിയൊന്നും അധികൃതര്‍ നല്‍കിയില്ല.
ഒഡിഷയിലെ കേന്ദ്രപാരാ ജില്ലയില്‍ സര്ക ബാരിക് എന്ന യുവാവിനാണ് ഇത്തരത്തിലൊരു ദുര്‍വിധി നേരിടേണ്ടി വന്നത്. തന്റെ അച്ഛന്റെ ശവശരീരം അകലെയുള്ള തന്റെ ഗ്രാമത്തിലെത്തിക്കാനായി പണം കൈയ്യിലുണ്ടായിരുന്നില്ലെന്നും സര്ക പറഞ്ഞു. അന്ന് രണ്ടു മണിക്കൂര്‍ കാത്തിരുന്ന ശേഷം മൃതദേഹവും തോളിലേറ്റി ആശുപത്രി വരാന്തയില്‍ നിന്നിറങ്ങി നടക്കുവായിരുന്ന ബാരിക്‌നെ ഒരു കിലോമീറ്ററിനു ശേഷം അമ്മാവന്‍ ബൈക്കില്‍ വന്നു സഹായിക്കുവായിരുന്നു.
https://www.facebook.com/Malayalivartha


























