ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനാകില്ല: കേന്ദ്രസര്‍ക്കാര്‍

അതെല്ലാം അവരുടെ കയ്യില്‍ ഭദ്രം.രാജ്യത്തെ പൗരന്‍മാരുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിവരാവകാശ രേഖയിലൂടെയാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. ആധാര്‍ വിവരങ്ങള്‍ റിലയന്‍സ് കമ്മ്യുണിക്കേഷന്‍സിന് കൈമാറിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ആധാര്‍ നമ്പര്‍ മാത്രം നല്‍കി റിലയന്‍സ് ജിയോ കണക്ഷന്‍ നല്‍കുന്നതിലെ സാങ്കേതിക വിദ്യ സംബന്ധിച്ചുള്ള സംശയത്തിനാണ് കേന്ദ്രസര്‍ക്കാരിന്റെ മറുപടി. ഉപഭോക്താവ് അനുവദിച്ചാല്‍ ആധാര്‍ വിവരങ്ങള്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി കമ്പനികള്‍ക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചു.
റിലയന്‍സ് ജിയോ കണക്ഷന്‍ എടുക്കാന്‍ ആധാര്‍ കാര്‍ഡും വിരലടയാളവും നല്‍കിയാല്‍ വ്യക്തികളുടെ വ്യകതിഗത വിവരങ്ങള്‍ കമ്പനികള്‍ക്ക് ലഭ്യമായിരുന്നു. സിം എടുക്കാന്‍ ഉപഭോക്താവ് നല്‍കുന്ന വിരലടയാളം ആധാര്‍ വിവരങ്ങള്‍ കമ്പനികള്‍ക്ക് കൈമാറാനുള്ള അനുവാദമാണ്. ഇത്തരത്തില്‍ ഉപഭോക്താവ് അനുവദിച്ചാല്‍ കമ്പനികള്‍ക്ക് വിവരങ്ങള്‍ കൈമാറുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആധാര്‍ ചേര്‍ക്കുമ്പോള്‍ നല്‍കുന്ന സത്യവാങ്മൂലത്തിലെ പഴുത് മുതലെടുത്താണ് റിലയന്‍സിന്റെ വിവരശേഖരണം.
ആധാര്‍ ചേര്‍ക്കുമ്പോള്‍ നല്‍കിയ വിവരങ്ങള്‍ കൈമാറാമോ എന്ന് ചോദിക്കുന്നുണ്ട്. ഇത് സമ്മതിച്ചവരുടെ വിവരങ്ങള്‍ മുഴുവന്‍ കൈമാറാനുമാകും. ഇങ്ങനെ സമ്മതിക്കുന്നത് വ്യക്തികള്‍ അറിഞ്ഞുകൊണ്ടല്ല. ഏകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാര്‍ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നാണ് നിയമം. വ്യക്തിപരമായ വിവരങ്ങളും ബയോമെട്രിക് വിവരങ്ങളുമാണ് ആധാര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രേഖപ്പെടുത്തുന്നത്.
ആധാര്‍ വിവരങ്ങള്‍ സുതാര്യമായി നല്‍കാനുള്ള പട്ടികയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കൊപ്പം ഉള്‍പെടുത്തിയാണ് റിലയന്‍സിന് വിവരങ്ങള്‍ കൈമാറിയത്. റിലയന്‍സിന് പിന്നാലെ എയര്‍ടെല്ലും, വോഡാഫോണും വിവരങ്ങള്‍ ആവശ്യപെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ക്കും അനുമതി നല്‍കിയതായാണ് വിവരം. മൊബെയില്‍ഫോണ്‍ ഉപയോക്താക്കളെ ചാക്കിലാക്കാന്‍ വന്‍ ഓഫറുകളുമായാണ് റിലയന്‍സിന്റെ ജിയോ കണ്‍കഷന്‍ അവതരിപ്പിച്ചത്. കേരളത്തില്‍ റിലയന്‍സിന്റെ 57 ഡിജിറ്റല്‍ സ്‌റ്റോറുകള്‍ വഴിയാണ് ജിയോ സിം വിതരണം ചെയ്തത്.
https://www.facebook.com/Malayalivartha


























