ജ്ഞാനപീഠ പുരസ്‌കാരം ബംഗാളി കവി ശംഖ ഘോഷിന്

ഇത്തവണത്തെ ജ്ഞാനപീഠ പുരസ്‌ക്കാരം ബംഗാളി കവിയും നിരൂപകനുമായ ശംഖ ഘോഷിന്. ബംഗാളിലെ അറിയപ്പെടുന്ന കവിയും വിമര്‍ശകനുമാണ് ശംഖ ഘോഷ്. 70 ലക്ഷം രൂപയും വെങ്കല ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
അദിരിലത ഗുല്‍മോമോയ്, കബിര്‍ അഭിപ്രായ്, മുര്‍ഖ ബാരേ, സമാജക് നേ, മുഖ് ദേഖ് ജേ, ബാബരേ പ്രാര്‍ഥന എന്നിവയാണ് പ്രധാനകൃതികള്‍. രചനാവൈഭവം കൊണ്ട് രവീന്ദ്രനാഥ ടാഗോറിന്റെ പിന്മുറക്കാരനായി അറിയപ്പെടുന്ന കവി കൂടിയാണ് ഘോഷ്.
ഇപ്പോള്‍ ബംഗ്‌ളാദേശില്‍ സ്ഥിതി ചെയ്യുന്ന ചാന്ദ്പുരിലാണ് ജനനം. 84 വയസായ ശംഖ ഘോഷ് ബംഗബാസി കോളേജ്, ജാദവ്പുര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് രബീന്ദ്ര പുരസ്‌കാരം, സരസ്വതി സമ്മാന്‍, സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1991ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു.
https://www.facebook.com/Malayalivartha


























