Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

പാസ്‌പോര്‍ട്ട് ഇനി ലളിതം , അപേക്ഷാ വ്യവസ്ഥകള്‍ സര്‍ക്കാര്‍ ഉദാരമാക്കി

24 DECEMBER 2016 08:50 AM IST
മലയാളി വാര്‍ത്ത

More Stories...

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ വി. മുരളീധരൻ

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനുള്ള വ്യവസ്ഥകള്‍ സര്‍ക്കാര്‍ ഉദാരമാക്കി. അനുബന്ധരേഖകള്‍ അപേക്ഷകനു സ്വയം സാക്ഷ്യപ്പെടുത്താം. ജനനത്തീയതി തെളിയിക്കുന്നതിനു സര്‍ക്കാരില്‍നിന്നോ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്നോ ഉള്ള രേഖ നല്‍കിയാല്‍ മതി. ഏതെങ്കിലും കാരണത്താല്‍ പാസ്‌പോര്‍ട്ടില്‍ മാതാപിതാക്കളില്‍ ഒരാളുടെ മാത്രം പേരു മതിയെന്ന് അപേക്ഷകന്‍ താല്‍പര്യപ്പെട്ടാല്‍ അതിനും അനുമതി നല്‍കും. പരിഷ്‌കരിച്ച നിബന്ധനകള്‍ ഉള്‍പ്പെടുത്തി ഉടന്‍ വിജ്ഞാപനം പുറത്തിറക്കുമെന്നു വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് അറിയിച്ചു.
1989 ജനുവരി 26നുശേഷം ജനിച്ചവര്‍ ജനന സര്‍ട്ടിഫിക്കറ്റ് തന്നെ ഹാജരാക്കണമെന്നായിരുന്നു നിലവിലുള്ള നിബന്ധന. ഇനി മുതല്‍ എല്ലാ അപേക്ഷകര്‍ക്കും പല അംഗീകൃത രേഖകളില്‍ ഏതെങ്കിലും ഒന്നു ജനനത്തീയതിക്കുള്ള തെളിവായി സമര്‍പ്പിക്കാം.
അംഗീകൃത രേഖകള്‍ ഇവയാണ്:
ജനന-മരണ രജിസ്ട്രാര്‍ നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റ്, മുനിസിപ്പല്‍ കോര്‍പറേഷന്‍ സര്‍ട്ടിഫിക്കറ്റ്, 1969ലെ ജനന-മരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജനനം റജിസ്റ്റര്‍ ചെയ്യാന്‍ അധികാരമുള്ളയാളുടെ സര്‍ട്ടിഫിക്കറ്റ്
സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ ടിസി, ഒടുവില്‍ പഠിച്ച സ്‌കൂളില്‍നിന്നോ വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്നോ ലഭിക്കുന്ന മട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ്
പാന്‍ കാര്‍ഡ്, ആധാര്‍, ഇ-ആധാര്‍
സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് റെക്കോര്‍ഡിന്റെ പകര്‍പ്പ്, ബന്ധപ്പെട്ട അധികാരി സാക്ഷ്യപ്പെടുത്തിയ പേ പെന്‍ഷന്‍ ഓര്‍ഡര്‍
െ്രെഡവിങ് ലൈസന്‍സ്, വോട്ടര്‍ കാര്‍ഡ്, ഇന്‍ഷുറന്‍സ് പോളിസി
ജനനത്തീയതി തെളിയിക്കുന്നതിനു രേഖകളില്ലാത്ത അനാഥക്കുട്ടികള്‍ക്ക് അനാഥാലയ മേധാവി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്
പാസ്‌പോര്‍ട് അപേക്ഷയോടൊപ്പം ഇനി മുതല്‍ ഒന്‍പത് അനുബന്ധരേഖകള്‍ മതി. ഇതുവരെ 15 രേഖകള്‍ നല്‍കേണ്ടിയിരുന്നു.
അനുബന്ധരേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്താം; നോട്ടറിയും മജിസ്‌ട്രേട്ടും വേണ്ട.
വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. മാറിത്താമസിക്കുകയോ വിവാഹമോചനം നേടുകയോ ചെയ്തവര്‍ പങ്കാളിയുടെ പേരു നല്‍കേണ്ടതില്ല. വിവാഹമോചനത്തിനു തെളിവും സമര്‍പ്പിക്കേണ്ട. രാജ്യത്തിനുള്ളില്‍നിന്നു ദത്തെടുത്ത കുട്ടികളുടെ കാര്യത്തില്‍ അപേക്ഷകന്‍ വെള്ളക്കടലാസില്‍ പ്രസ്താവന നല്‍കിയാല്‍ മതിയാവും.
മേലധികാരിയില്‍നിന്നു സമ്മതപത്രമോ എന്‍ഒസിയോ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനുള്ള നടപടിക്രമങ്ങളും ഉദാരമാക്കി. അപേക്ഷിക്കുന്ന കാര്യം മേലധികാരിയെ അറിയിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥന്‍ നിശ്ചിത അനുബന്ധരേഖയില്‍ എഴുതി നല്‍കിയാല്‍ മതിയെന്നാണു പുതിയ വ്യവസ്ഥ. വിദേശകാര്യ മന്ത്രാലയവും വനിതാ-ശിശു ക്ഷേമ മന്ത്രാലയവും ചേര്‍ന്നു നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാര്‍ശയനുസരിച്ചാണു പാസ്‌പോര്‍ട് അപേക്ഷകള്‍ക്കുള്ള നിബന്ധനകള്‍ സര്‍ക്കാര്‍ ഉദാരമാക്കിയത്. സന്യാസിമാര്‍ക്ക് ഗുരുവിന്റെ പേരു നല്‍കാം
സന്യാസിമാര്‍ക്ക് ഇനി മാതാപിതാക്കള്‍ക്കു പകരം ആത്മീയ ഗുരുവിന്റെ പേരു നല്‍കി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം. എന്നാല്‍, മാതാപിതാക്കളുടെ സ്ഥാനത്തു ഗുരുവിന്റെ പേരെഴുതിയ ഏതെങ്കിലും സര്‍ക്കാര്‍ രേഖ ഹാജരാക്കിയാലേ ഇത് അനുവദിക്കൂ എന്നു മുഖ്യ പാസ്‌പോര്‍ട് ഓഫിസര്‍ അരുണ്‍ ചാറ്റര്‍ജി അറിയിച്ചു. വോട്ടര്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ ഹാജരാക്കാം. രാജ്യത്തെ ഹെഡ് പോസ്റ്റ് ഓഫിസുകള്‍ വൈകാതെ അനുബന്ധ പാസ്‌പോര്‍ട് സേവാകേന്ദ്രങ്ങളാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുണ്ടെന്ന പരാമർശം; ജി സുധാകരൻ അങ്ങനെ ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 minutes ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ; ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സമയങ്ങളിലായി അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്  (23 minutes ago)

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വക  (37 minutes ago)

അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കേരള പോലീസ്  (44 minutes ago)

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (52 minutes ago)

ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പരിശോധന; 12384 പേരെ അറസ്റ്റ് ചെയ്തു; ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10128  (56 minutes ago)

വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല; മൃഗശാല മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി  (1 hour ago)

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ  (1 hour ago)

ശബരിമല തീർഥാടനം; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെയും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും സേവനം കാര്യക്ഷമമായി വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ദീർഘകാലമായുള്ള കായംകുളത്തുകാരുടെ ആവശ്യം നടപ്പിലാകുന്നു; ദേശീയപാതാ 66ൽ കായംകുളത്ത് ഉയരപ്പാത നിർമിക്കാൻ തത്വത്തിൽ ധാരണയായതായി മന്ത്രി പി.കെ ബഷീർ  (1 hour ago)

പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (1 hour ago)

ബോൾട്ടൻ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച 10.30 ന് ആരംഭിക്കും...  (1 hour ago)

പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...  (2 hours ago)

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...  (2 hours ago)

Malayali Vartha Recommends