പ്രണായാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ പാഴ്‌സല്‍ ബോംബയച്ചു കൊന്ന രണ്ടു പേര്‍ക്ക് ജീവപര്യന്തം

പ്രണയം നിരസിച്ചതിന് അധ്യാപികയായ യുവതിയെ പാഴ്‌സല്‍ ബോംബ് അയച്ച് കൊന്ന കേസില്‍ രണ്ടു പേര്‍ക്ക് ജീവപര്യന്തം. കൊല്‍ക്കത്തയിലെ മാള്‍ദ കോടതിയാണ് രാജ്കുമാര്‍ റിഷി, പ്രിന്‍സ് ഘോഷ് എന്നിവര്‍ക്ക് ജീവപര്യന്തം നല്‍കിയത്. 2011ല്‍ മാള്‍ദയിലെ മലഞ്ചപ്പള്ളിയില്‍ അപര്‍ണ്ണ ഘോഷിനെയാണ് വധിച്ചത്.
രാജ്കുമാര്‍ ബോംബ് പുസ്തകത്തില്‍ വച്ച് കൊറിയറില്‍ അയച്ചു നല്‍കുകയായിരുന്നു. പാഴ്‌സല്‍ പൊട്ടിച്ച് ബുക്ക് തുറന്നതോടെ ശക്തിയേറിയ ബോംബ് പൊട്ടിത്തെറിച്ചു. ഗുരുതരമായി പരിക്കേറ്റ അവര്‍ മരണമടയുകയും ചെയ്തു. സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ രാജകുമാറിനെയും കൂട്ടുകാരനെയും അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























