കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ റെയില്‍ ഗതാഗതം തടസ്സപ്പെട്ടു

ഡല്‍ഹിയില്‍ ഇന്നും കനത്ത മൂടല്‍മഞ്ഞ് തുടരുന്നു. ഇതേതുടര്‍ന്ന് ട്രെയിന്‍ സര്‍വീസ് ഏറെക്കുറെ താറുമാറായി. ഇതുവരെ 52 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. അഞ്ച് സര്‍വീസുകളുടെ ഷെഡ്യൂള്‍ മാറ്റി. ഡല്‍ഹിയില്‍ ഇന്നലെ കൂടിയ താപനില 25.2 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 7.8 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു.
ഡല്‍ഹിക്കു പുറമേ ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍, പഞ്ചാബിലെ അമൃത്സര്‍ എന്നിവിടങ്ങളിലും രാവിലെ മൂടല്‍മഞ്ഞ് ദൃശ്യമായിരുന്നു. ഉത്തരേന്ത്യയില്‍ മിക്കയിടങ്ങളിലും നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ട്. ജമ്മു കശ്മീരിലും ഹിമാചല്‍ പ്രദേശിലും വരുംദിവസങ്ങളിലും മഞ്ഞുവീഴ്ച തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























