മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച് പെട്രോള്‍ ഒഴിച്ച് ജീവനോടെ കത്തിക്കാന്‍ ശ്രമം; കാരണം പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നാണയം കൊടുത്തത് ഇഷ്ട്ടപ്പെടാത്തത്

ചില്ലറയുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ തുടര്‍ന്ന പെട്രോള്‍ പമ്പ് ജീവനക്കാര്‍ നാലു മാധ്യമപ്രവര്‍ത്തകരെ പെട്രോള്‍ ഒഴിച്ച് ജീവനോടെ കത്തിക്കാന്‍ ശ്രമിച്ചു. ഫൈസാബാദില്‍ ഒരു ഹിന്ദി ദിനപ്പത്രത്തിന്റെ ജേര്‍ണലിസ്റ്റുകളെയാണ് ചുട്ടെരിക്കാന്‍ നോക്കിയത്. മാധ്യമപ്രവര്‍ത്തകര്‍ ഓഫീസില്‍ ഓടിക്കയറിയെങ്കിലും പിന്നാലെ എത്തിയ പമ്പ് ജീവനക്കാര്‍ അവിടെയെത്തി മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചു.
വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകന്‍ കൃഷ്ണകാന്ത് ഗുപ്ത എന്നയാള്‍ പെട്രോളടിക്കാന്‍ എത്തിയത് മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം. 200 രൂപയുടെ പെട്രോള്‍ അടിച്ച ഇയാള്‍ 10 രൂപയുടെ 20 നാണയങ്ങള്‍ നല്‍കി. എന്നാല്‍ ഇത് സ്വീകരിക്കാന്‍ പമ്പ് ജീവനക്കാര്‍ കൂട്ടാക്കിയില്ല. പകരം ബാങ്ക്‌നോട്ടാണ് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നാണയം എന്തുകൊണ്ടാണ് സ്വീകരിക്കാത്തത് എന്ന ചോദിച്ചപ്പോള്‍ ജീവനക്കാര്‍ ചേര്‍ന്ന് ഇയാളെ ആക്രമിച്ചു. സംഭവം അറിഞ്ഞ് പമ്പിലേക്ക് എത്തിയ കൃഷ്ണാകാന്തിന്റെ ചില സഹപ്രവര്‍ത്തകരേയും പമ്പ് ജീവനക്കാര്‍ വെറുതെ വിട്ടില്ല. എല്ലാവരുടേയും മേല്‍ പെട്രോള്‍ ഒഴിക്കുകയും കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഒടുവില്‍ പോലീസ് എത്തിയപ്പോഴാണ് എല്ലാം അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha


























