ജയലളിതയുടെ വേദനിലയത്തിന് അവകാശവാദം ഉയര്‍ത്തി അനന്തരവള്‍ ദീപ ജയകുമാര്‍

അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വേദനിലയം ബംഗ്ലാവില്‍ തനിക്ക് അവകാശമുണ്ടെന്ന് സഹോദരന്റെ മകള്‍ ദീപ ജയകുമാര്‍ വ്യക്തമാക്കി. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദീപ അഭിപ്രായം വ്യക്തമാക്കിയത്. ഇതുവരെ സ്വത്തില്‍ അവകാശം ഉന്നയിച്ചിട്ടില്ല. പണത്തിനോ പ്രശസ്തിക്കോ പിറകേയല്ല ഞാന്‍. എന്നാല്‍ വേദനിലയം(പോയസ് ഗാര്‍ഡന്‍)? വ്യത്യസ്തമാണെന്ന് അതിന്റെ പേര് തന്നെ സൂചിപ്പിക്കുന്നുണ്ട്.
എന്റെ മുത്തശ്ശി വേദവല്ലിയുടെ നാമമാണ് അതിന്. അത് ഞങ്ങളുടെ പൈതൃക സ്വത്താണ്. അത് നേരിട്ട് ഞങ്ങളുടെ തലമുറയെ തന്നെയാണ് കാണിക്കുന്നതെന്നും ദീപ പറയുന്നു.
തലമുറയായുള്ള സ്വത്തുക്കള്‍ എല്ലാ അവകാശികള്‍ക്കും തുല്യമായി നല്‍കണം. പുരുഷന്മാരെ പോലെ സ്ത്രീകള്‍ക്കും മുന്‍ഗാമികളുടെ സ്വത്തില്‍ തുല്യാവകാശമാണ് ഉള്ളതെന്നും ജയയുടെ അവസാന കര്‍മങ്ങള്‍ സഹോദരന്‍ ചെയ്തതിനാല്‍ അയാള്‍ക്ക് വേദനിലയത്തിന്റെ പൂര്‍ണഅവകാശം നല്‍കുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് അവര്‍ ഉത്തരം നല്‍കി.
https://www.facebook.com/Malayalivartha


























