ടെക്കി യുവതിയെ യുവാവ് ഓടിച്ചിട്ട് കുത്തിക്കൊന്നു; പൂനെയില്‍ സമാനമായ രീതിയിലെ അഞ്ചാമത്തെ കൊലപാതകം

പൂനെയില്‍ വെള്ളിയാഴ്ച രാത്രി ടെക്കി യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്നു. അന്താരാ ദാസ് (23) ആണ് കൊല്ലപ്പെട്ടത്. വാക്കുതര്‍ക്കത്തിനൊടുവില്‍ യുവാവ് യുവതിയെ കത്തിക്ക് കുത്താന്‍ ശ്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട അന്താരയുടെ പിറകേ ഓടിയ യുവാവ് ഒടുവില്‍ അവളെ കുത്തിവീഴ്ത്തുകയായിരുന്നു. രാത്രി എട്ടരയ്ക്കായിരുന്നു സംഭവം.
വഴിയാത്രക്കാരനായ സത്യേന്ദ്ര കൃഷ്ണാനന്ദ സിന്‍ഹ ഉടനെ അന്താരയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയെ കണ്ടാല്‍ തിരിച്ചറിയുമെന്ന് സിന്‍ഹ പോലീസിനെ അറിയിച്ചിട്ടുണ്ട്. അതേസമയം പ്രതിയെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കൊല്‍ക്കത്ത സ്വദേശിയാണ് അന്താര. പൂനെയില്‍ സമാനമായ രീതിയില്‍ നടക്കുന്ന അഞ്ചാമത്തെ കൊലപാതകമാണിത്.
https://www.facebook.com/Malayalivartha


























