ഉപഭോക്തൃ പരാതി പരിഹാരത്തിനു ഹെല്‍പ് ലൈന്‍, മൊബൈല്‍ ആപ്

ഉപഭോക്തൃ പരാതികള്‍ പരിഹരിക്കാനുള്ള ) അഞ്ചക്ക ഹെല്‍പ് ലൈന്‍ നമ്ബറിന്റെയും (14404) മൊബൈല്‍ ആപ്പിന്റെയും (സ്മാര്‍ട്ട് കണ്‍സ്യൂമര്‍ഉദ്ഘാടനം കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി റാം വിലാസ് പസ്വാന്‍ നിര്‍വഹിച്ചു.
ഉപഭോക്തൃ പരാതികളില്‍ ഓണ്‍ലൈനില്‍ മധ്യസ്ഥത വഹിക്കുന്ന കേന്ദ്രത്തിന്റെ (ഒസിഎംസി) പ്രവര്‍ത്തനവും ആരംഭിച്ചു. ബെംഗളൂരുവിലെ നാഷനല്‍ ലോ സ്‌കൂളുമായി സഹകരിച്ചാണ് കേന്ദ്ര ഉപഭോക്തൃ വകുപ്പ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.
ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായാണു പരാതി പരിഹാരത്തിനു പുതിയ സംവിധാനങ്ങള്‍ ആരംഭിച്ചത്. ഉപഭോക്താക്കള്‍ക്കു ചൂഷണത്തില്‍ നിന്നു സംരക്ഷണം നല്‍കുന്നതിനുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുമെന്നു മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha


























