നാണക്കേടായിപ്പോയി, 300 കോടി നേടിയ മോഹന്‍ലാലിന്റെ പേര് പോലും ആ ലിസ്റ്റിലില്ല!!

2016 ലെ മോഹന്‍ലാല്‍ ചിത്രങ്ങളായ ഒപ്പം , ജനതാ ഗാരേജ് , പുലിമുരുകന്‍ എന്നീ സിനിമകള്‍ വന്‍ കളക്ഷനാണ് നേടിയത്. അല്ലു അര്‍ജുന്‍ സിനിമയെ പിന്നിലാക്കി മുന്നേറിയ തെലുങ്ക് , മലയാളം ഭാഷകളില്‍ ഇറങ്ങിയ ജനതാ ഗാരേജ് ബോക്‌സ് ഓഫീസ് കളക്ഷനാണ് നേടിയത് .
മലയാള ചരിത്രത്തില്‍ തന്നെ 175 കോടിയുടെ വിജയമായ് മാറിയ പുലിമുരുകന്‍ ഇപ്പോഴും റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുകയാണ്. എന്നാല്‍ 300 കോടി നേടിയ മോഹന്‍ലാലിന്റെ പേര് പോലും ഫോബ്‌സ് ഇന്ത്യ പുറത്തിറക്കിയ 100 സെലിബ്രിറ്റി പട്ടികയുടെ ലിസ്റ്റിലില്ല. ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന ദേശീയ പുരസ്‌കാര ജേതാവായ താരത്തോടുള്ള അവഗണന മലയാള സിനിമ പ്രേമികളെ ചൊടിപ്പിച്ചിരിക്കുകയാണ്.
ഫോബ്‌സ് ഇന്ത്യ പുറത്തിറക്കിയ 100 സെലിബ്രിറ്റി പട്ടികയില്‍ ഏറ്റവും മുന്നില്‍ മസില്‍ മാന്‍ സല്‍മാന്‍ ഖാന്റെ പേരാണ്. ഈ വര്‍ഷം പുറത്തിങ്ങിയ സുല്‍ത്താന്‍ എന്ന ചിത്രത്തിന്റെ വിജയമാണ് അതിന് കാരണം. 270 കോടിയാണ് ഈ വര്‍ഷം സല്‍മാന്‍ സമ്പാദിച്ചത്.

രണ്ടാം സ്ഥാനം ഷാരൂഖ് ഖാന്‍ പിടിച്ചു. 221 കോടിയാണ് ഈ വര്‍ഷം ഷാരൂഖ് നേടിയത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എനര്‍ജ്ജി താരം വീരാട് കോലി പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തി.

ബോളിവുഡ് താരം അക്ഷയ് കുമാര്‍ പട്ടികയില്‍ നാലാം സ്ഥാനത്ത് ഇടം നേടി.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി അഞ്ചാം സ്ഥാനത്താണ് ഉള്ളത്.

പട്ടികയില്‍ ആദ്യം ഇടം നേടിയ സ്ത്രീ സാന്നിധ്യം ദീപിക പദുക്കോണാണ്.

ഏഴാം സ്ഥാനതാണ് സച്ചിന്റെ സ്ഥനം.

ബോളിവുഡും കടന്ന്, ഹോളിവുഡില്‍ സ്ഥാനമുറപ്പിച്ച പ്രിയങ്ക ചോപ്ര പട്ടികയില്‍ എട്ടാം സ്ഥാനത്ത് ഇടം നേടി.

ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഉള്ളത്.

പത്തില്‍ പത്താം സ്ഥാനത്ത് ഹൃത്വിക് റോഷനും ഇടം പിടിച്ചു.

https://www.facebook.com/Malayalivartha


























