ദേശീയചിഹ്നമായ അശോക സ്തംഭം തയ്യാറാക്കിയ ചിത്രകാരന്‍ ദീനാനാഥ് ഭാര്‍ഗവ അന്തരിച്ചു

ദേശീയചിഹ്നമായ അശോക സ്തംഭം തയ്യാറാക്കിയ ചിത്രകാരന്‍ ദീനാനാഥ് ഭാര്‍ഗവ അന്തരിച്ചു. 83 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ഭാര്യയുമായി വീട്ടിലിരിക്കുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു.
ബംഗാളി ചിത്രരചനയോട് എന്നും ആഭിമുഖ്യം പുലര്‍ത്തിയ കലാകാരനായിരുന്നു നന്ദലാല്‍ ബോസ്. ഇരുപത്തിയൊന്നാം വയസ്സിലായിരുന്നു രാജ്യത്തിന്റെ ദേശീയ ചിഹ്നം തയ്യാറാക്കാനുള്ള അവസരം ദീനാനാഥ് ഭാര്‍ഗവയെ തേടിയെത്തിയത്. 1940ല്‍ ശാന്തിനികേതനിലെ വിശ്വഭാരതിയില്‍ വിദ്യാര്‍ത്ഥിയായിരുന്നു ദിനാനാഥ് ഭാര്‍ഗവ. കലാഭവന്റെ പ്രിന്‍സിപ്പല്‍ ലോക പ്രശസ്ത ചിത്രകാരന്‍ നന്ദലാല്‍ ബോസും. ഭരണഘടനയുടെ പുറം ചിത്രം വരയ്ക്കാനായി അഞ്ച് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തത് നന്ദലാല്‍ ബോസായിരുന്നു. ഇതില്‍ ഒരാള്‍ ഭാര്‍ഗവയും. ഈ സംഘമാണ് ഭരണഘടനയ്ക്ക് വേണ്ടിയുള്ള ചിത്ര നിര്‍മ്മാണവും മറ്റും ചെയ്തത്. സ്വാതന്ത്ര്യത്തിനുശേഷം അശോക സ്തംഭം ഇന്ത്യയുടെ ദേശീയ ചിഹ്നമായി. ഇതോടെ ദീനാനാഥ് ഭാര്‍ഗവ അടക്കമുള്ളവര്‍ക്ക് അംഗീകരവുമായി.
https://www.facebook.com/Malayalivartha


























