എട്ടും ഒന്‍പതും വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ആറുമാസത്തോളം പീഡിപ്പിച്ച വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍

രണ്ട് പെണ്‍കുട്ടികളെ ആറുമാസത്തോളം സ്‌കൂള്‍ വാനില്‍ വെച്ച് പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍. വിദ്യാര്‍ഥികളെ സ്‌കൂളില്‍ കൊണ്ടുപോകുന്ന സ്വകാര്യ വാഹനത്തിന്റെ ഡ്രൈവര്‍ തുല്‍സിറാം മനേറെയാണ് അറസ്റ്റിലായത്.
8, 9 വയസ് പ്രായമുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. കുട്ടികളിലൊരാള്‍ സ്‌കൂള്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് അധ്യാപകര്‍ മാതാപിതാക്കളോട് അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
വാനില്‍ യാത്രചെയ്യുന്ന കൂടുതല്‍ വിദ്യാര്‍ഥിനികളെ ഇയാള്‍ പീഡിപ്പിച്ചതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
https://www.facebook.com/Malayalivartha


























