കര്‍ണാടകയിലെ ഗ്യാസ് സിലിണ്ടര്‍ ഗോഡൗണിലുണ്ടായ വന്‍ സഫോടനത്തില്‍ പൊട്ടിത്തെറിച്ചത് 900ത്തോളം ഗ്യാസ് സിലിണ്ടറുകള്‍

കര്‍ണാടകയിലെ ഗ്യാസ് സിലിണ്ടര്‍ ഗോഡൗണില്‍ വന്‍ സഫോടനം. കൊല്ലാര്‍ ജില്ലയിലെ ചിന്താമണി ഗ്രാമത്തിലെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 900ത്തിലധികം ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. ക്രിസ്മസ് രാത്രിയിലാണ് സംഭവം നടന്നത്. എന്നാല്‍ അപകടകാരണം വ്യക്തമല്ല.
സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവ സമയത്ത് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്ന ഒരു ട്രക്കും മൂന്ന് വാഹനങ്ങളും കത്തിനശിച്ചു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
സിലിണ്ടറിലുണ്ടായ വാതക ചോര്‍ച്ചയാകാം അപകടകാരണമെന്ന് കരുതുന്നു.
https://www.facebook.com/Malayalivartha


























