അടല്‍ ബിഹാരി വാജ്‌പേയിയെ 'ദിവംഗതനാക്കി' ഉത്തര്‍ പ്രദേശിലെ ബിജെപി മേയര്‍ ശകുന്തള ഭാരതി

ജീവിച്ചിരിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവിന് ആദരാഞ്ജലി അര്‍പ്പിച്ചു ബിജെപിയുടെ മേയര്‍. മുന്‍ പ്രധാനമന്ത്രി കൂടിയായ അടല്‍ ബിഹാരി വാജ്‌പേയിക്കാണു ഉത്തര്‍പ്രദേശിലെ അലിഗഢ് മേയറായ ശകുന്തള ഭാരതി ആദരാഞ്ജലി അര്‍പ്പിച്ചത്.
വാജ്‌പേയിയുടെ ജന്മദിനാഘോഷ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നറിയാതെ ശകുന്തള അനുസ്മരണ പ്രഭാഷണം നടത്തിയത്. 'നമ്മുടെ മുന്‍പ്രധാനമന്ത്രി അടല്‍ബീഹാരി വാജ്‌പേയി ഇപ്പോള്‍ നമ്മോടൊപ്പമില്ല, പക്ഷെ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും നമ്മുടെ കൂടെയുണ്ട്.' എന്നായിരുന്നു അലീഗഢിലെ ധര്‍മ്മ ജ്യോതി മഹാവിദ്യാലയ സ്‌കൂളില്‍ നടന്ന ആഘോഷ പരിപാടിയെ അഭിസംബോധന ചെയ്ത് ശകുന്തള ഭാരതി സംസാരിച്ചത്.
മേയറുടെ പ്രസംഗം ഞെട്ടലോടെയായിരുന്നു വേദിയിലുള്ളവര്‍ കേട്ടത്. മദന്മോഹന്‍ മാളവ്യയുടെയും വാജ്‌പേയുടെയും ജന്മദിനാഘോഷങ്ങള്‍ ഒന്നിച്ചാണു നടത്തിയത്. മുമ്ബും നിരവധി വിവാദപ്രസ്താവനകള്‍ നടത്തിയ നേതാവാണ് ശകുന്തള ഭാരതി. അലീഗഢ് സര്‍വകലാശാലയില്‍ ബീഫ് വിളമ്ബിയെന്നും സര്‍വകലാശാല അധികൃതര്‍ പശുവിനെ കൊന്നെന്നും ക്ഷേത്രം തകര്‍ത്തെന്നും ഇവര്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























