കര്‍ണ്ണാടകയില്‍ സിലിണ്ടറുമായി പോയ ട്രക്കിലെ 900 സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു

കര്‍ണാടകയില്‍ 900 ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് മൂന്ന് വാഹനങ്ങള്‍ കത്തി നശിച്ചു. അപകട കാരണം ഷോട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രി ചിക്കബെല്ലപുര ജില്ലയിലായിരുന്നു അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
സിലിണ്ടറുമായി പോയ ട്രക്കിലെ ബാറ്ററിയിലെ ഷോട്ട് സര്‍ക്യൂട്ടാണ് അപകട കാരണമായി പറയപ്പെടുന്നത്. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് തീ ഗോളങ്ങള്‍ പടര്‍ന്നു പൊങ്ങി. പോലീസും അഗ്‌നിശമന സേനാംഗങ്ങളും ഉടന്‍ സ്ഥലത്തെത്തിയതിനാല്‍ സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha


























