മിഥുന്‍ ചക്രവര്‍ത്തി ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യസഭയില്‍നിന്ന് രാജിവച്ചു

തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി രാജ്യസഭയിലെത്തിയ ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തി രാജിവച്ചു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു രാജ്യസഭാധ്യക്ഷനു രാജിക്കത്തു സമര്‍പ്പിച്ചത്.
2014 ഏപ്രിലില്‍ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതുമുതല്‍ ഇതുവരെ ആകെ മൂന്നുദിവസം മാത്രമാണു മിഥുന്‍ ചക്രവര്‍ത്തി സഭയില്‍ വന്നത്. കുപ്രസിദ്ധമായ ശാരദ ചിട്ടിതട്ടിപ്പില്‍ മിഥുനും പങ്കുണ്ടെന്നു കഴിഞ്ഞ വര്‍ഷം ആരോപണങ്ങളുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























