നോട്ട് നിരോധനത്തിന് ശേഷം ബി എസ് പിയുടെ അക്കൗണ്ടിലെത്തിയത് 104 കോടി, ഓരോ ദിവസവും15 മുതല്‍ 17 ലക്ഷം വരെ പാര്‍ട്ടി ഫണ്ടില്‍

നോട്ട് പരിഷ്‌കരണത്തിന് ശേഷം രാഷ്ട്രീയ പാര്‍ട്ടിയായ ബി എസ് പിയുടെ അക്കൗണ്ടിലേക്കെത്തിയത് 104 കോടി രൂപയെന്ന് റിപോര്‍ട്ട്. എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതുകൂടാതെ ബി എസ് പി നേതാവും, ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മായാവതിയുടെ സഹോദരന്റെ അക്കൗണ്ടിലേക്ക് 1.43 കോടി രൂപയെത്തിയതായും പരിശോധനയില്‍ വ്യക്തമായി.
102 കോടി രൂപ നിക്ഷേപിച്ചത് അസാധുവാക്കിയ 1000 രൂപയുടെ നോട്ടുകളും ബാക്കി തുക പഴയ 500 രൂപനോട്ടുകളുമാണ്. 15 മുതല്‍ 17 ലക്ഷം വരെയാണ് ഓരോ ദിവസവും പാര്‍ട്ടിയുടെ അക്കൗണ്ടിലെത്തിയത്. മായാവതിയുടെ സഹോദരന്‍ ആനന്ദ് കുമാറിന്റെ യൂണിയന്‍ ബാങ്കിന്റെ അക്കൗണ്ടിലേക്കാണ് 1.43 കോടി രൂപ എത്തിയത്.
ഇക്കാര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിശദമായ അന്വേഷണം നടത്തി വരികയാണ്. സംഭവത്തില്‍ മായാവതിയുടെ സഹോദരന് നോട്ടീസ് അയക്കാന്‍ ആദായ നികുതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























