ജെറ്റ് എയര്‍വൈസ് വിമാനം റണ്‍വേയില്‍ നിന്നു തെന്നിമാറി; ജീവനക്കാരും യാത്രക്കാരും സുരക്ഷിതര്‍

ഗോവയില്‍ ജെറ്റ് എയര്‍വേയ്‌സ് വിമാനം റണ്‍വേയില്‍ നിന്നു തെന്നിപ്പോയി. ഗോവയിലെ ദബോളിം വിമാനത്താവളത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. മുംബൈയിലേക്ക് പുറപ്പെടാനിരുന്ന 9 ഡബ്ല്യു 2374 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയെങ്കിലും മറ്റ് അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല.
വിമാനത്തിലെ 154 യാത്രക്കാരും ഏഴു ജീവനക്കാരും സുരക്ഷിതരാണ്. ഏതാനും ചില യാത്രക്കാര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റു. ഇവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നു ഉച്ചയ്ക്ക് 12.30വരെ വിമാനത്താവളം അടച്ചിട്ടു.
https://www.facebook.com/Malayalivartha


























