കോഴിപ്പോര് നടത്തരുതെന്ന് ഹൈക്കോടതി; ആന്ധ്രയിലും തെലങ്കാനയിലും നിരോധനം

തെലങ്കാനയിലും ആന്ധ്രപ്രദേശിലും കോഴിപ്പോര് നടത്തുന്നത് ഹൈക്കോടതി നിരോധിച്ചു. നേരത്തെ ജനുവരിയില്‍ നടക്കുന്ന ശങ്കരാന്തി ഉത്സവം വരെ കോഴിപ്പോര് നിരോധനം കോടതി നീട്ടിവെച്ചിരുന്നു.
ഇരു സംസ്ഥാനങ്ങളുടെയും പൊതു ഹൈക്കോടതിയില്‍ ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ്,ഹ്യൂമണ്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍, പീപ്പിള്‍ ഫോര്‍ ആനിമല്‍ തുടങ്ങിയ സംഘടനകള്‍ കോഴിപ്പോരിനെതിരെ സംയുക്ത ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഈ ഹര്‍ജി പരിഗണിച്ചാണ് കോഴിപ്പോര് നിരോധിച്ച് വിധി പുറപ്പെടുവിച്ചത്. കോടതി വിധിയെ സ്വാഗതം ചെയ്ത ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് അംഗം എന്‍.ജി ജയസിംഹ കോഴിപ്പോര് മൃഗങ്ങള്‍ക്ക് നേരെ നടത്തുന്ന ക്രൂരത മാത്രമല്ല ബാലവേലയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നുകൂടി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha


























