സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ അപകടം ഒഴിവായി

ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വന്‍ വിമാനദുരന്തം ഒഴിവായി. സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ വിമാനങ്ങള്‍ റണ്‍വേയില്‍ നേര്‍ക്കുനേര്‍ വന്നുവെന്ന് ഡയറക്ടറേറ്റ് ജനറല്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് വലിയ അപകടം ഒഴിവായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ഇന്നു രാവിലെ അഞ്ചു മണിയോടെ ഗോവയിലെ വിമാനത്താവളത്തില്‍ മുംബൈയിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വേയ്‌സ് വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറിയിരുന്നു. ഏഴു ജീവനക്കാരടക്കം 161 യാത്രക്കാരാണ് ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha


























