രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്

ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനങ്ങളുടെ നേര്‍ക്കുനേര്‍ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. ഇന്‍ഡിഗോ- സ്‌പൈസ് ജെറ്റ് വിമാനങ്ങളാണ് റണ്‍വെയില്‍ നേര്‍ക്കുനേര്‍വന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവമുണ്ടായത്. ലക്‌നോയില്‍നിന്നും വന്ന ഇന്‍ഡിഗോ വിമാനവും വിമാനത്താവളത്തില്‍നിന്നും പുറപ്പെടുകയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനവുമാണ് നേര്‍ക്കുനേര്‍ വന്നത്.
എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറില്‍നിന്നും തെറ്റായി ആശയവിനിമയം നടന്നതാണ് സംഭവത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ഇന്നു രാവിലെ അഞ്ചു മണിയോടെ ഗോവയിലെ വിമാനത്താവളത്തില്‍ മുംബൈയിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വേയ്‌സ് വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറിയിരുന്നു.
https://www.facebook.com/Malayalivartha


























