ഷീനബോറ വധക്കേസ്: ഇന്ദിരാണി മുഖര്‍ജി ഇന്ന് ജയില്‍ മോചിതയാവും

ഷീനാ ബോറ വധക്കേസിലെ പ്രധാനപ്രതി ഇന്ദിരാണി മുഖര്‍ജി ഇന്ന് ജയില്‍ മോചിതയാവും. പിതാവ് ഉപേന്ദ്ര കുമാര്‍ ബോറയുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനാണ് ഇന്ദിരാണിക്ക് ജാമ്യം ലഭിച്ചത്. സിബിഐ കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 15 നാണ് ഉപേന്ദ്ര കുമാര്‍ മരിച്ചത്. 19 ന് ഇന്ദിരാണി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി.
പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തുന്നതിന് ഗോഹട്ടിയില്‍ പോകണമെന്നാവശ്യപ്പെട്ടായിരുന്നു ജാമ്യാപേക്ഷ. ജഡ്ജി എച്ച്.എസ് മഹാജന്‍ ഇന്ദിരാണിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. ഒരു വര്‍ഷമായി മുംബൈയിലെ ബൈക്കുള ജയിലിലാണ് ഇന്ദിരാണി.
https://www.facebook.com/Malayalivartha


























