പഴയ നോട്ടുകള്‍ കൂടിയ വിലക്ക്, 500ന് 550ഉം 1000ത്തിന് 1100 രൂപയുമാണ് പഴയ നോട്ടുകള്‍ക്ക് നല്‍കുന്ന നിരക്ക്

ഡിസംബര്‍ 30ന് ശേഷം നിരോധിത നോട്ടുകള്‍ കൈവശം വയ്ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.
എന്നാല്‍ പഴയ നോട്ടുകള്‍ കൂടിയ വിലയ്ക്ക് വാങ്ങുകയാണ് ചില കമ്പനികള്‍. 500ന് 550ഉം 1000ത്തിന് 1100 രൂപയുമാണ് പഴയ നോട്ടുകള്‍ക്ക് നല്‍കുന്ന നിരക്ക്. കാരണം നോട്ട് നിരോധനം നിലവില്‍ വന്നതോടെ കമ്പനികളുടെ നോട്ട് ഇടപാടുകള്‍ക്ക് ഇടിവ് നേരിട്ടിരുന്നു.
ആദായ നികുതി ഉദ്യോഗസഥര്‍ അന്വേഷണം നടത്തിയപ്പോള്‍ പല കമ്പനികളിലും കാഷ് ഇന്‍ ഹാന്‍ഡായി വന്‍ തുക രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രത്യക്ഷത്തില്‍ പണം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കണക്കില്‍ കാണിച്ചിരിക്കുന്ന തുക കണ്ടെത്തുന്നതിനായി പഴയ നോട്ടുകള്‍ കൂടുതല്‍ പണം നല്‍കി വാങ്ങാന്‍ തീരുമാനിച്ചത്. കമ്പനികളുടെ കൈവശം ഉള്ള കറന്‍സികളും കോയിനുകളുമാണ് കാഷ് ഇന്‍ ഹാന്‍ഡ് എന്ന് പറയുന്നത്.
https://www.facebook.com/Malayalivartha


























