ഗുജറാത്തില്‍ വോട്ടെണ്ണലും ഫലപ്രഖ്യാപനവും 29ന്

ഗുജറാത്തിലെ 8,954 ഗ്രാമപഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പു കഴിഞ്ഞു. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 29നു നടക്കും. 79.6 ലക്ഷം സ്ത്രീകളുള്‍പ്പെടെ 1.65 കോടി ജനങ്ങള്‍ വോട്ടു രേഖപ്പെടുത്തിയെന്നു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു.
22,000 പോളിങ് ബൂത്തുകളില്‍ 44,000 ബാലറ്റ് പെട്ടികള്‍ ഉപയോഗിച്ചു. ഗുജറാത്തില്‍ മൊത്തം 10,279 ഗ്രാമപഞ്ചായത്തുകളാണുള്ളത്. എന്നാല്‍ 1,325 പഞ്ചായത്തുകളില്‍ എല്ലാവരും ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ 53,116 വാര്‍ഡുകളിലേക്ക് 1.20 ലക്ഷം സ്ഥാനാര്‍ഥികള്‍ മത്സരിച്ചിരുന്നു. 8,527 ഗ്രാമമുഖ്യന്മാരുടെ തിരഞ്ഞെടുപ്പിന് 26,800 പേര്‍ സ്ഥാനാര്‍ഥികളായി.
https://www.facebook.com/Malayalivartha


























