ജയലളിതയുടെ മരണം; ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് ഹര്‍ജി ഇന്നു പരിഗണനയില്‍

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്നു പരിഗണിയ്ക്കും. ജയലളിതയുടെ മരണത്തിനു പിന്നിലുളള ദുരൂഹത നീക്കി സത്യം പുറത്തു കൊണ്ടു വരണമെന്നാവശ്യപ്പെട്ട് ഒരു സംഘം അണ്ണാ ഡിഎംകെ പ്രവര്‍ത്തകരാണ് കോടതിയെ സമീപിച്ചത്. മൂന്നംഗ ജഡ്ജിമാര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha


























