50 ദിവസത്തിനുള്ളില്‍ 90 ശതമാനത്തോളം നോട്ടുകള്‍ അസാധുവായി

പ്രധാനമന്ത്രി നവംബര്‍ 8ന് പ്രഖ്യാപിച്ച നോട്ട് നിരോധനത്തിലൂടെ 15.4 ലക്ഷം കോടിയുടെ 500ന്റെയും 1000ത്തിന്റയും നോട്ടുകള്‍ അസാധുവായി. 14 ലക്ഷം കോടിയോളം നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപമായെത്തുകയും ചെയ്തു. ഏകദേശം 90 ശതമാനത്തോളം നോട്ടുകള്‍ അസാധുവാക്കാന്‍ കഴിഞ്ഞെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും അധികമായി മൂന്ന് ലക്ഷം കോടിയോളം നോട്ടുകളാണ് കള്ളപ്പണ നിരോധനത്തിലൂടെ ബാങ്കുകളില്‍ തിരിച്ചെത്തിയതെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ നല്‍കുന്ന സൂചന.
https://www.facebook.com/Malayalivartha


























