Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

മോഡിയെ വിമര്‍ശിച്ചാല്‍ സാമൂഹ്യസൈറ്റില്‍ ട്രോളി കൊല്ലും;  അമീര്‍ഖാന്‍ ഇര, മോഹന്‍ ലാലിന് നേരത്തെ കാര്യം മനസ്സിലായി 

28 DECEMBER 2016 12:33 PM IST
മലയാളി വാര്‍ത്ത

പ്രമുഖ ബോളിവുഡ് താരവും ഇന്ത്യയില്‍ ഉടനീളം ആരാധകരുള്ളയാളുമായ അമീര്‍ഖാനെ ബിജെപി ലക്ഷ്യം വെച്ചിരുന്നതായി വെളിപ്പെടുത്തല്‍. അസഹിഷ്ണുതാ വിവാദവുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനത്തിന് പിന്നാലെ അമീര്‍ഖാനെതിരേ സൈബര്‍ ആക്രമണം ശക്തമാക്കാന്‍ ഒരു ഏകോപനം ബിജെപി നേതൃത്വം നടത്തിയതായും ഇതിനായി സാമൂഹ്യമാധ്യമ വോളണ്ടിയര്‍മാരെ വെച്ചിരുന്നതായും ഒരു പുസ്തകത്തിലാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

2015 വരെ ബിജെപി സോഷ്യല്‍മീഡിയ സെല്ലില്‍ അംഗമായിരുന്ന സാധവി ഖോസ്ലെയെ ഉദ്ധരിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സ്വാതി ചതുര്‍വേദി എഴുതിയ 'ഐ ആം ട്രോള്‍' എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. ബിജെപിയുടെ സാമൂഹ്യമാധ്യമ വോളണ്ടിയര്‍മാരുടെ പണി തന്നെ മോഡി വിരുദ്ധരെ ട്രോളി ഇല്ലാതാക്കുക എന്നതായിരുന്നെന്ന് പുസ്തകം പറയുന്നു.'മോഡിയെ വിമര്‍ശിക്കുന്ന പ്രമുഖരെ ആസൂത്രിതമായി ട്രോള്‍ ചെയ്യുക എന്ന ഉദ്ദേശത്തിന് കീഴിലാണ് അമീര്‍ഖാനും പണി കിട്ടിയത്. എന്നാല്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയ മോഹന്‍ ലാല്‍ ഉള്‍പ്പെടെയുള്ള പ്രശസ്തര്‍ക്ക് നല്ല കാലമാണിപ്പോഴും. നോട്ടു പരിഷ്‌ക്കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൈ അയച്ചു സഹായിച്ച ഇവര്‍ അവരുടെ മേഖലയില്‍ പരിക്കേല്‍ക്കാതെ തുടരുകയും ചെയ്യുന്നു. ദേശീയ ഗാന വിവാദത്തിലും ബ്ലോഗ് ഉള്‍പ്പെടെ എഴുതി ആരാധനാ പത്രമാവുക വഴി നിലനില്പിനുള്ള പോരാട്ടം തുടരുകയാണെന്നും കലാ സാഹിത്യ രംഗങ്ങളിലുള്ളവര്‍ പലരും എന്നത് ട്രോളന്മാരുടെ ശക്തിയെ കാണിക്കുന്നുണ്ട്

അമീര്‍ ഉള്‍പ്പെടെ മോഡിയെ വിമര്‍ശിക്കുന്നവരെ ട്രോളി ഒതുക്കാന്‍ തങ്ങള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി ഖോസ്ലേയുടെ വെളിപ്പെടുത്തലിനെ കുറിച്ച് പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. അമീറിനെ സ്‌നാപ്ഡീലിന്റെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തു നിന്നും നീക്കിയതും ഇതിന്റെ ഭാഗമായിരുന്നു. ഇതിനായി സാമൂഹ്യമാധ്യമങ്ങളിലൂടെ പരാതി ശേഖരിച്ച് സ്‌നാപ്ഡീലിന് സമര്‍പ്പിക്കാന്‍ ബിജെപി സാമൂഹ്യമാധ്യമ മുന്‍ തലവന്‍ അരവിന്ദ് ഗുപ്ത അയച്ച വാട്‌സാപ്പ് സന്ദേശവും ഖോസ്ല തെളിവായി നല്‍കിയിട്ടുണ്ട്. സ്‌നാപ് ഡീലില്‍ നിന്നും മാറ്റിയ അമീറിനെ 'ഇന്‍ക്രെഡിബിള്‍ ഇന്ത്യ' പരസ്യത്തില്‍ നിന്നും ഒഴിവാക്കിയതും ഈ ഗൂഡാലോചനയുടെ ഭാഗമായിരുന്നത്രേ. ട്രോളില്‍ ലക്ഷ്യമിടാന്‍ നല്‍കിയ പേരുകളില്‍ അമീര്‍ഖാന് പുറമേ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഏതാനും മാധ്യമപ്രവര്‍ത്തകരും ഉണ്ട്. അതേസമയം ആരോപണം ബിജെപി നിഷേധിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (2 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (4 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (6 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (6 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (7 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (7 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (8 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (8 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (8 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (8 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (8 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (9 hours ago)

Malayali Vartha Recommends