മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി സുന്ദര്‍ ലാല്‍ പട്വ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി സുന്ദര്‍ ലാല്‍ പട്വ (92) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്.
രണ്ടു തവണ മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനം അദ്ദേഹം വഹിച്ചിട്ടുണ്ട്. ജനതപാര്‍ട്ടി അംഗമായി 1980 ജനുവരി 20 മുതല്‍ 1980 ഫെബ്രുവരി 17 വരെയായിരുന്ന ആദ്യ ഭരണകാലഘട്ടം. പിന്നീട് 1990 ഡിസംബര്‍ മാര്‍ച്ച് അഞ്ച് മുതല്‍ 1992 ഡിസംബര്‍ 15 വരെ ബിജെപി മുഖ്യമന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. ജനസംഘത്തിലൂടെ രാഷ്ട്രീയത്തില്‍ കടന്ന അദ്ദേഹം 1977-ല്‍ ജനത പാര്‍ട്ടിയില്‍ എത്തി.
https://www.facebook.com/Malayalivartha


























