അന്ധനായ മോഡിയും കണ്ണുപൊത്തിയ അനുയായികളും; ശശിതരൂര്‍ ഷെയര്‍ചെയ്ത കാര്‍ട്ടൂണ്‍ വൈറല്‍

അന്ധനായി മാറിയ പ്രധാന മന്ത്രി നരേന്ദ്ര മോഡിയേയും കണ്ണുപൊത്തിയ അനുയായികളേയും അവതരിപ്പിച്ചുകൊണ്ടുള്ള കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശിതരൂര്‍ തന്റെ ഫേസ് ബുക്ക് വാളില്‍ ഷെയര്‍ചെയ്ത ഈ കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്.
നോട്ട് നിരോധനത്തെതുടര്‍ന്ന് രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ആഴത്തില്‍ ചിന്തിപ്പിക്കുന്ന കാര്‍ട്ടൂണ്‍ ശ്രദ്ധേയമാകുന്നത്. കാലിക വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടുകയും സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യവുമായ ശശിതരൂര്‍ പോസ്റ്റ് ചെയ്ത കാര്‍ട്ടൂണിന് 19,000ത്തിലധികം പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട്.
ആയിരത്തിലധികം കമന്റുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 13,833
പേര്‍ ഇതിനകം ഷെയര്‍ ചെയ്തിട്ടുണ്ട്. ഡിസംബര്‍ 24ന് ആണ് ശശിതരൂര്‍ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തത്.
1000ത്തിന്റേയും 500ന്റേയും നോട്ടുകള്‍ നിരോധിച്ചിട്ട് 50 ദിവസത്തോട് അടുക്കുമ്‌ബോഴും പ്രതിസന്ധി നാള്‍ക്കുനാള്‍ രൂക്ഷമാവുകയാണ്. നോട്ട് നിരോധനംമൂലം വന്നുപെട്ട പ്രതിസന്ധി 50 ദിവസം കഴിഞ്ഞാല്‍ മാറുമെന്ന് പ്രധാന മന്ത്രി ഉറപ്പ് നല്‍കിയെങ്കിലും ഇനിയും പ്രതിസന്ധി തുടരുമെന്നാണ് സൂചനകള്‍. കേന്ദ്ര സര്‍ക്കാര്‍ നോട്ട് വിഷയത്തില്‍ പാലിക്കുന്ന നിസംഗതയെ കടന്നാക്രമിച്ചുകൊണ്ട് ലേഖനങ്ങളും കാര്‍ട്ടൂണുകളും ആനുകാലികങ്ങളില്‍ നിറയുകയാണ്.
https://www.facebook.com/Malayalivartha


























