Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

'ദൈവത്തിന്റെ ജോലി' ചെയ്യാന്‍ വേണ്ടി ഐസിസിലേക്ക് പോയ ഒരു ഇന്ത്യക്കാരന്‍ കൂടി കൊല്ലപ്പെട്ടു

29 DECEMBER 2016 10:24 AM IST
മലയാളി വാര്‍ത്ത

മഹാരാഷ്ട്രയില്‍ നിന്നും തീവ്രവാദ സംഘടനയായ ഐസിസിലേക്ക് പോയ ചെറുപ്പക്കാരന്‍ വധിക്കപ്പെട്ടു. മുംബൈ കല്യാണ്‍ സ്വദേശിയായ അമാന്‍ ടണ്ടേലാണ് കൊല്ലപ്പെട്ടത്. അമാന്‍ കൊല്ലപ്പെട്ടതായികഴിഞ്ഞ നവംബറില്‍ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച സ്ഥിരീകരണം ഉണ്ടായത് ഇപ്പോഴാണ്.

നവംബര്‍ 29നായിരുന്നു അമാന്‍ ടണ്ടേല്‍ കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അപ്പോള്‍ ഇന്ത്യയുടെ സുരക്ഷാ ഏജന്‍സികള്‍ വാര്‍ത്ത സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോള്‍ സിറിയയില്‍ നിന്നും ടണ്ടേലിന്റെ വീട്ടിലേക്ക് ഫോണ്‍ വിളിച്ച് മരണവാര്‍ത്ത അറിയിക്കുകയാണ് ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അമാന്‍ ടണ്ടേല്‍ മരിച്ചത് നവംബര്‍ 26നായിരിക്കാം എന്നാണ് കരുതപ്പെടുന്നത്. നവംബര്‍ 28നാണ് ഒരു തുര്‍ക്കി പൗരന്‍ ടണ്ടേലിന്റെ വീട്ടിലേക്ക് വിളിച്ച് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ 28ന് പല ഐസിസ് അനുകൂല സംഘടനകളും അമാന്‍ ടണ്ടേലിനെ രക്തസാക്ഷി എന്ന് വിശേഷിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സിറിയയില്‍ വെച്ചാണ് മരണം സംഭവിച്ചത് എന്നാണ് അറിയുന്നത്.

2015 ലാണ് ഐസിസില്‍ ചേരാനായി ടണ്ടേല്‍ സിറിയയിലേക്ക് പോയത്. അരീബ് മജീദ്, ഫഹദ് ശൈഖ്, സഹീം എന്നിവര്‍ക്കൊപ്പമായിരുന്നു ഇയാള്‍ നാടുവിട്ടത്. സഹീം മരിച്ചതായാണ് വിവരം. ഫഹദ് ശൈഖ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ വീട്ടുകാരെ വിളിക്കുകയും ജിഹാദ് ചെയ്യുന്നതില്‍ അതീവ സന്തുഷ്ടനാണ് എന്ന് അറിയിക്കുകയും ചെയ്തിരുന്നു.

മുംബൈ കല്യാണ്‍ സ്വദേശിയായ അരീബ് മജീദ് എന്ന 23 കാരന്‍ അധികം വൈകാതെ തിരിച്ചുവന്നു. ഐസിസില്‍ എന്താണ് സംഭവിക്കുന്നത് എന്നും എന്തിനാണ് താന്‍ ഐസിസ് വിട്ട് വന്നത് എന്നും ദേശീയ അന്വേഷണ ഏജന്‍സിയോട് അരീബ് പറഞ്ഞിരുന്നു. ഞെട്ടിപ്പിക്കുന്ന ആ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്

ഐസിസ് തീവ്രവാദികള്‍ക്ക് ആകപ്പാടെ അറിയുന്ന രണ്ട് കാര്യങ്ങള്‍ കൊല്ലാനും സ്ത്രീകളെ ബലാത്സംഗം ചെയ്യാനുമാണെന്നാണ് ഐസിസ് ക്യാംപില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ശേഷം അരീബ് ദേശീയ അന്വേഷണ ഏജന്‍സിയോട് പറഞ്ഞത്. മൂന്ന് മാസത്തോളം ഐസിസ് ക്യാംപിലുണ്ടായിരുന്നു അരീബ്.

മജീദിനെ ഇന്ത്യയിലെത്തിക്കാന്‍ ഇയാളുടെ അച്ഛന്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ സഹായം തേടിയിരുന്നു. മുംബൈയില്‍ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായിരുന്നു അരീബ്. ഇറാഖിലെ ഹിന്ദ് ക്യാംപിലായിരുന്നു അരീബ് മജീദ്. വിശുദ്ധയുദ്ധമാണ് ഐസിസ് നടത്തുന്നത് എന്ന് കരുതിയാണ് അരീബ് ഇറാഖിലേക്ക് വണ്ടി കയറിയത്.

അവിടെയെത്തിയപ്പോഴാണ് കാര്യങ്ങള്‍ പോകുന്നത് വേറെ വഴിക്കാണ് പോകുന്നത് എന്ന് മനസിലായത്. ഐസിസില്‍ ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ ഇറാഖിലെത്തിയ അരീബിന് ആയുധമേന്താന്‍ പോലും കഴിഞ്ഞില്ല. ദൈവത്തിന് വേണ്ടി യുദ്ധം ചെയ്യാന്‍ ഐസിസില്‍ ചേര്‍ന്ന അരീബിന് കിട്ടിയ പണി നിര്‍മാണപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടമായിരുന്നു.

യുദ്ധം ചെയ്യാന്‍ ഇന്ത്യക്കാര്‍ പോര എന്നതായിരുന്നത്രെ കാരണം. ശാരീരികമായി ഫിറ്റല്ലാത്ത ഇന്ത്യക്കാര്‍ എന്ത് യുദ്ധം ചെയ്യാന്‍. യുദ്ധം ചെയ്യാന്‍ ഒരു അവസരം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് വേണ്ടി നടത്തിയ ടെസ്റ്റില്‍ വിജയിക്കാനായില്ല. ഐസിസിന് വേണ്ടി വെബ്‌സൈറ്റുകള്‍ നിര്‍മിക്കാനായിരുന്നു എന്റെ കൂടെയുണ്ടായിരുന്ന മൂന്ന് പേരോട് ആവശ്യപ്പെട്ടത്.

കെട്ടിടം പണികളുടെ മേല്‍നോട്ടം വഹിച്ചു. ചിലപ്പോള്‍ യുദ്ധം ചെയ്യുന്നവര്‍ക്ക് വെള്ളം കൊണ്ടുകൊടുക്കാന്‍ പറയും. ഇത് മാത്രമല്ല, അവരുടെ ടോയ്‌ലെറ്റ് കഴുകിക്കുക കൂടി ചെയ്യുമായിരുന്നു. കൂടെയുള്ളവര്‍ക്ക് മുറിവേറ്റാല്‍ പോലും തിരിഞ്ഞുനോക്കാത്തവരാണ് ഐസിസുകാര്‍. വെടിവെപ്പ് പരിശീലനത്തിനിടെ പരിക്കേറ്റ അരീബിനെ നാല് ദിവസം കഴിഞ്ഞാണത്രെ ആശുപത്രിയില്‍ കൊണ്ടുപോയത്.

മുറിവേറ്റ എന്ന അവര്‍ സഹായിക്കും എന്ന് കരുതി. എന്നാല്‍ ആരും സഹായിച്ചില്ല. ദൈവത്തിന്റെ ജോലി ചെയ്യാന്‍ വേണ്ടിയാണ് ഞാന്‍ പോയത്. ഇന്ത്യ വിടുമ്പോള്‍ ഞാന്‍ കരുതിയത് സ്വര്‍ഗത്തിലേക്കാണ് പോക്ക് എന്നാണ്. എന്നാല്‍ നരകത്തിലെപ്പോലുള്ള നാറ്റമായിരുന്നു അവിടെ. ആരും ആര്‍ക്കുവേണ്ടിയും നില്‍ക്കില്ല. ക്രൂരത മാത്രമാണ് അവിടെ കാണാനുണ്ടായിരുന്നത്. - അരീബ് പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (2 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (4 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (6 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (6 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (7 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (7 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (8 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (8 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (8 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (8 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (8 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (9 hours ago)

Malayali Vartha Recommends