പ്രധാനമന്ത്രിയുടെ അടുത്ത അഭിസംബോധന ശനിയാഴ്ച; ഈ വര്‍ഷത്തെ അവസാനത്തേത്

നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന്റെ അമ്ബത് ദിനങ്ങള്‍ അവസാനിക്കുന്ന ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തനിക്ക് 50 ദിവസം നല്‍കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും പണലഭ്യതയില്‍ വലിയ മാറ്റം ഇല്ലാത്തതിനെ തുടര്‍ന്ന് ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്നാണു സൂചന. എ.ടി.എമ്മില്‍നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി നാലായിരമായി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. അസാധു നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള കാലപരിധി നാളെ അവസാനിക്കും.
അതേസമയം ശനിയാഴ്ച അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുകയാണെങ്കില്‍ നോട്ടി പിന്‍വലിക്കലുമായി ബന്ധപ്പെട്ട് നടത്തിയ നടപടികള്‍ അദ്ദേഹം വ്യക്തമാക്കിയേക്കും. നോട്ട് പിന്‍വലിക്കലിനു ശേഷമുണ്ടായ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളേക്കുറിച്ചും അദ്ദേഹം വിശദീകരിച്ചേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം നിതി ആയോഗുമായി രാജ്യത്തെ സാമ്ബത്തിക സ്ഥിതിയേപ്പറ്റി മോദി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പുതുവര്‍ഷത്തലേന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നുമില്ല.
https://www.facebook.com/Malayalivartha


























