റിങ്ങിങ് ബെല്‍സ് കമ്പനി പൂട്ടി

രാജ്യത്ത് വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത റിങ്ങിങ് ബെല്‍സ് കമ്പനി പൂട്ടി. ഫ്രീഡം 251 എന്ന് പേരിട്ടിരിക്കുന്ന മൊബൈലിന്റെ നിര്‍മ്മാതാക്കളായ റിങ്ങിംഗ് ബെല്‍സ് ആണ് പൂട്ടിയത്. കമ്പനി എംഡി മോഹിത് ഗോയലും റിങ്ങിങ് ബെല്‍ ഡയറക്ടറുമായ ഭാര്യ ധര്‍ന ഗോയലും രാജിവെച്ചു.
കമ്പനിയുടെ നോയിഡായിലെ ഓഫീസ് രണ്ടാഴ്ചയായി പൂട്ടിക്കിടക്കുകയാണ്. കമ്പനി പൂട്ടി എന്ന വാര്‍ത്ത പരക്കാന്‍ തുടങ്ങിയതോടെ വെട്ടിലായിരിക്കുന്നത് ഡീലര്‍മാരാണ്. കുറച്ചു നാളുകളായി റിങ്ങിങ് ബെല്‍സിന്റെ വിവരമൊന്നുമില്ലെന്നും പണം കൊടുത്ത തങ്ങള്‍ പറ്റിക്കപ്പെട്ടുവെന്നുമാണ് അവര്‍ പറയുന്നത്.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമെന്ന വിശദീകരണത്തോടെയാണ് ഇവര്‍ 251 രൂപയ്ക്ക് ഫോണ്‍ വില്‍ക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ നോഡയിലെ ഫേസ് 3 പോലീസ് സ്‌റ്റേഷനില്‍ റിങ്ങിങ് ബെല്‍സിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐപിസി സെക്ഷന്‍ 420, ഐടി ആക്റ്റിലെ 66 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha


























