ഇരുപതുരൂപ നോട്ടുകള്‍ കൂടുതല്‍ ഉടന്‍ പുറത്തിറക്കുമെന്ന് ആര്‍ബിഐ

കൂടുതല്‍ ഇരുപതുരൂപ നോട്ടുകള്‍ ഉടന്‍ അച്ചടിച്ച് പുറത്തിറക്കുമെന്ന് ആര്‍ബിഐ. 2005 മഹാത്മാ ഗാന്ധി സീരീസിലുള്ള നോട്ടുകള്‍ തന്നെയാവും പുറത്തിറക്കുക. പഴയ നോട്ടുകളുമായി വലിയ വ്യത്യാസമില്ലാത്തതാവും പുതിയ നോട്ടുകളെന്നും റിസര്‍വ് ബാങ്ക് സര്‍ക്കുലറില്‍ അറിയിച്ചു.
അതേസമയം പഴയ ഇരുപതുരൂപ നോട്ടുകള്‍ നിയമപരമായിരിക്കുമെന്നും തുടര്‍ന്നും ക്രയവിക്രയം നടത്താമെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























