ജാര്‍ഖണ്ഡില്‍ കല്‍ക്കരി ഖനി തകര്‍ന്ന് ആറു മരണം , നിരവധി പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ജാര്‍ഖണ്ഡിലെ ഗോഡ ജില്ലയില്‍ കല്‍ക്കരി ഖനി തകര്‍ന്ന് ആറു മരണം നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. ഖനിയില്‍ ഉപയോഗിക്കുന്ന ട്രക്കുകള്‍ അടക്കം നാല്‍പ്പതോളം വാഹനങ്ങളും കുടുങ്ങിയിട്ടുണ്ട്.
വ്യാഴാഴ്ച അര്‍ദ്ധരാത്രിയാണ് അപകടം ഉണ്ടായത്. എന്നാല്‍, കനത്ത മഞ്ഞിനെ തുടര്‍ന്ന് ഇന്നു രാവിലെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. പുട്കി ബിഹാരിയിലെ ബിസിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് അപകടം ഉണ്ടായത്.
പട്‌നയില്‍ നിന്നും ദേശീയ ദുരന്ത നിവരാണസേനയുടെ ഒരു സംഘം സ്ഥലത്തേക്ക് തിരിച്ചു. ഖനിയില്‍ ജോലി നടക്കുന്നതിനിടെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. എത്രപേരാണ് കുടുങ്ങിയതെന്ന് കൃത്യമായി പറയാന്‍ സാധിക്കില്ലെന്ന് ഗോഡ പൊലീസ് സൂപ്രണ്ട് പറഞ്ഞു.

https://www.facebook.com/Malayalivartha


























