രാജ്യത്ത് ജീവിത നിലവാരം ഏറ്റവും മെച്ചപ്പെട്ട നഗരം തിരുവനന്തപുരമാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

ആനുവല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സിറ്റി സിസ്റ്റംസിന്റെ റിപ്പോര്‍ട്ടിലാണ് മുംബൈ നഗരത്തോടൊപ്പം തലസ്ഥാനവും ജീവിത നിലവാരം മെച്ചപ്പെട്ട നഗരമായി കണ്ടെത്തിയത്. രാജ്യത്തെ 21 നഗരങ്ങളിലാണ് സര്‍വ്വേ നടത്തിയത്. തിരുവനന്തപുരത്തൊടൊപ്പം മുംബൈ, ബംഗല്ലൂരു, കൊല്‍ക്കത്ത, തുടങ്ങിയ മെട്രോ നഗരങ്ങളും സര്‍വ്വേയില്‍ ഉള്‍പ്പെട്ടിരുന്നു. നാലു മേഖലകളിലായി 115 കാര്യങ്ങളാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയത്.
നഗരാസൂത്രണം, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാധിനിത്യം, വിഭാവ സമാഹരണം, ഉത്തരവാദിത്വം എന്നിങ്ങനെയായിരുന്നു പ്രധാനമേഖലകള്‍. സര്‍വ്വേ പൂര്‍ത്തിയായിപ്പോള്‍ 10ല്‍ 4.2 മാര്‍ക്ക് മുംബൈക്കും തിരുവനന്തപുരത്തിനും ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തെത്തിയ കൊല്‍ക്കത്തെയെ പിന്‍തള്ളിയാണ് തിരുവനന്തപുരം ഒന്നാമെത്തിയത്. കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേയില്‍ തിരുവനന്തപുരം രണ്ടാമത്തെയിരുന്നു.
കൊല്‍ക്കത്തക്കൊപ്പം പൂനയും രണ്ടാമത്തെത്തിയിട്ടുണ്ട്. നഗരവികസനത്തിനായി ബജറ്റില്‍ ഉള്‍പ്പെടുത്തിയ തുക വിനിയോഗിക്കുന്നതില്‍ കാണിക്കുന്ന അലംഭാവമാണ് ഞെട്ടിക്കുന്ന കര്യമായി സര്‍വ്വേഫലം പറയുന്നത്. സര്‍വ്വേ നടത്തിയതില്‍ ആറു നഗരങ്ങളില്‍ ബജറ്റ് വിഹിതം വിനിയോക്കുന്നത് 15 ശതമാനത്തിലും താഴെയന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഇതില്‍ തലസ്ഥാനം ബഹുദൂരം മുന്നിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 79 ശതമാനം തലസ്ഥാനം ചിലവാകുമ്പോള്‍ ബംഗല്ലൂരും 61 ഫം ഹൈദ്രബാദ് 24 ശതമാനമാണ് ചെലവഴിക്കുന്നതെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha


























