ദംഗല്‍-ന്റെ ക്ലൈമാക്‌സിലെ ദേശീയഗാനം കാണികളെ ആശയക്കുഴപ്പത്തിലാക്കി

സിനിമ ആരംഭിക്കുന്നതിന് മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പ്രതിഷേധങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും ഇടയില്‍ കാണികള്‍ നടപ്പാക്കുന്നുണ്ട്. തീയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിച്ചു തുടങ്ങുമ്പോള്‍ കാണികള്‍ എഴുന്നേറ്റ് ആദരവ് പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ ദേശീയഗാനം ഒരു സിനിമയിലെ ഉള്ളടക്കമാണെങ്കില്‍ കാണികള്‍ എങ്ങനെ പ്രതികരിക്കണമെന്ന ആശയക്കുഴപ്പത്തിലായി 'ദംഗല്‍'കാണാന്‍ എത്തിയവര്‍.
ആമിര്‍ ഖാന്‍ ചിത്രമായ 'ദംഗല്‍'-ന്റെ ക്ലൈമാക്‌സ് രംഗത്തില്‍ ദേശീയഗാനം കടന്നുവരുന്നുണ്ട്. മിക്ക തീയറ്ററുകളിലേയും കാഴ്ച്ച കൗതുകം നിറഞ്ഞതായിരുന്നു. ചിലര്‍ പോലീസ് കേസും അറസ്റ്റുമൊക്കെ ആയാലോ എന്ന പേടി കാരണം എഴുന്നേറ്റു നിന്നു. മറ്റു ചിലര്‍ ഹൃദയമറിഞ്ഞ് അറിയാതെ എഴുന്നേറ്റ് നിന്ന് ദേശീയഗാനം ഏറ്റുപാടി.
ദേശീയഗാനം ചൊല്ലുമ്പോള്‍ ആരേയും നിര്‍ബന്ധിച്ചല്ല എഴുന്നേല്‍പിക്കേണ്ടതെന്ന പാഠമാണ് ചിത്രം നല്‍കുന്നതെന്ന് ചിലര്‍ പറഞ്ഞു. ദംഗലിലെ ദേശീയഗാനം കേട്ടപ്പോള്‍ തനിക്ക് എഴുന്നേല്‍ക്കേണ്ടി വന്നത് ദേശബോധം കൊണ്ടല്ലെന്നും മറിച്ച് പേടി കൊണ്ടാണെന്നും പ്രതികരിച്ചവരുമുണ്ട്.
https://www.facebook.com/Malayalivartha


























