നോട്ട് പരിഷ്‌കരണ റിസര്‍വ് ബാങ്ക് യോഗത്തിന്റെ മിനിറ്റ്‌സ് പുറത്തുവിടണം: കോണ്‍ഗ്രസ്

നോട്ട് പരിഷ്‌കരണ തീരുമാനമെടുക്കുന്നതിനായി ചേര്‍ന്ന റിസര്‍വ് ബാങ്ക് യോഗത്തിന്റെ മിനിറ്റ്‌സ് പുറത്തുവിടണമെന്ന് കോണ്‍ഗ്രസ്. അരമണിക്കൂര്‍ കൊണ്ടെടുത്ത തീരുമാനത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരമാണ് പുതിയ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നത്. നോട്ട് അസാധുവാക്കല്‍ തീരുമാനത്തിനു പിന്നില്‍ വന്‍ പിടിപ്പുകേടും അഴിമതിയുമാണ് ഉള്ളത്. ചിദംബരം ആരോപിക്കുന്നു.
ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിക്കാതെയും കറന്‍സി വിനിമയത്തിന്റെ പ്രാധാന്യം മനസ്സിലാക്കാതെയും കറന്‍സി പ്രിന്റിങ് പ്രസുകളുടെ ശേഷി അറിയാതെയുമാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
വന്‍തോതില്‍ 2000 രൂപ നോട്ടുകള്‍ പിടിക്കുന്നത് റിസര്‍വ് ബാങ്കിലും കറന്‍സി ചെസ്റ്റുകളിലും ബാങ്കുകളിലും വന്‍ അഴിമതി നടക്കുന്നതിന്റെ തെളിവാണെന്നും ചിദംബരം പറഞ്ഞു.
https://www.facebook.com/Malayalivartha


























