ഇന്ന് മുതല്‍ എ ടി എമ്മില്‍ നിന്ന് പ്രതി ദിനം 4500 രൂപ പിന്‍വലിക്കാം; ആഴ്ചയില്‍ പരമാവധി 24000 രൂപ

ജനുവരി ഒന്ന് മുതല്‍ എ ടി എമ്മില്‍ നിന്ന് പ്രതി ദിനം 4500 രൂപ പിന്‍വലിക്കാമെന്ന് ആര്‍ ബി ഐ. അതേസമയം ആഴ്ചയില്‍ പിന്‍വലിക്കാന്‍ അനുവദിച്ചിട്ടുള്ള പരമാവധി തുക 24000 രൂപ തന്നെ. ദിനം പ്രതി 2500 രൂപ പിന്‍വലിക്കാമെന്ന പരിധിയാണ് 4500 രൂപയാക്കി ഉയര്‍ത്തിയത്.
നിലവിലെ സാഹചര്യങ്ങള്‍ പരിശോധിച്ചാണ് ജനുവരി ഒന്നുമുതല്‍ പ്രതി ദിനം പിന്‍വലിക്കാനുള്ള തുക 4500 രൂപയാക്കി ഉയര്‍ത്തിയതെന്നും ആഴ്ചയിലേത് പഴയപടി തുടരുമെന്നും ആര്‍ ബി ഐ പ്രസ്താവനയില്‍ പറഞ്ഞു. ഇതിനാവശ്യമായ 2000, 500 രൂപ നോട്ടുകള്‍ ബേങ്കുകളില്‍ എത്തിക്കും. വെള്ളിയാഴ്ചയായിരുന്നു നിരോധിത നോട്ടുകള്‍ നിക്ഷേപിക്കാനുള്ള അവസാന ദിവസം.
നോട്ട് നിരോധനത്തിന്റെ അമ്ബതാം ദിവസമാണ് എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാനുള്ള തുകയുടെ കാര്യത്തില്‍ ഇളവ് വരുത്തിയത്.
നവംബര്‍ എട്ടിനാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കുകയും ഇടപാടുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്ത് കൊണ്ടുള്ള പ്രഖ്യാപനം പ്രധാന മന്ത്രി നരേന്ദ്രമോഡി നടത്തിയത്.
https://www.facebook.com/Malayalivartha


























