അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയായി ശശികല ഇന്നു ചുമതലയേല്‍ക്കും

അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയായി ശശികല ഇന്നു ചുമതലയേല്‍ക്കും. പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും.
അണ്ണാ ഡിഎംകെയില്‍ ഇനി ശശികല യുഗം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയി ശശികല ഇന്നു ഔദ്യോഗികമായി സ്ഥാനമേല്‍ക്കും. ചുമതല ഏറ്റെടുക്കുന്നതിന് മുന്നോടിയായി മറീനയിലെത്തിയ ശശികല ജയലളിതയുടെ സമാധിയില്‍ തന്നെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രമേയം സമര്‍പ്പിച്ച് പൊട്ടിക്കരഞ്ഞു.
പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിനൊപ്പം മുഴുവന്‍ മന്ത്രിമാരും എം. എല്‍ എമാരും ലോക്‌സഭ ഡപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈ അടക്കമുള്ള നേതാക്കളും പങ്കെടുക്കും. ചുമതല ഏറ്റെടുത്തതിന് ശേഷം നിയമസഭാ കക്ഷിയോഗം ചേരാനും സാധ്യതയുണ്ട്. ഈ യോഗത്തില്‍ ശശികല മുഖ്യമന്ത്രി സ്ഥാനം കൂടി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha


























