ബിഹാറിലെ സെന്‍ട്രല്‍ ജയിലില്‍നിന്ന് അഞ്ചു തടവുകാര്‍ ജയില്‍ ചാടി

ബീഹാറിലെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അഞ്ചു തടവുകാര്‍ ജയില്‍ ചാടി. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഇവരെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. ഈ വര്‍ഷം ഇതു മൂന്നാം തവണയാണ് ഇത്രയധികം തടവുപുള്ളികള്‍ ജയില്‍ ചാടുന്ന സംഭവം ഉണ്ടാകുന്നത്.
നവംബറില്‍ പഞ്ചാബിലെ നാഭ ജയിലില്‍നിന്ന് ഖാലിസ്ഥാന്‍ ലിബറേഷന്‍ നേതാവുള്‍പ്പെടെ അഞ്ചു പേര്‍ രക്ഷപ്പെട്ടിരുന്നു. പിന്നീട് ഇവരെ പോലീസ് പിടികൂടുകയും ചെയ്തു. ഒക്ടോബറില്‍ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് എട്ടു സിമി പ്രവര്‍ത്തകരും രക്ഷപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























