മോഡിയുടെ ഇന്നത്തെ പ്രസംഗം ഡല്‍ഹിയിലെ ബാറുകളിലും നൈറ്റ് ക്ലബ്ബുകളിലും ലൈവ് ആയി പ്രദര്‍ശിപ്പിക്കും

പാട്ടിനും നൃത്തത്തിനുമൊപ്പം ബാറുകളിലും നിശാക്ലബുകളിലും ഇനി മോദിയുടെ പ്രസംഗവും. ഡല്‍ഹിയിലെ നിശാക്ലബ്ബുകളാണ് പുതുവത്സര തലേന്ന് മോദി നടത്തുന്ന പ്രസംഗത്തിന്റെ സ്‌പെഷ്യല്‍ സ്‌ക്രീനിങ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 7.30-ന് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. മോദിയുടെ ഈ പ്രസംഗം കാണാനുള്ള സൗകര്യം ഒരുക്കാനാണ് ബാറുകളും നിശാക്ലബ്ബുകളും തീരുമാനിച്ചിരിക്കുന്നത്.
'മോദിയുടെ പ്രസംഗം ലൈവായി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഇത് കേള്‍ക്കാനുള്ള താല്‍പര്യമുണ്ടാവും. അതിനനുസരിച്ച് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യും.' സോഷ്യല്‍ കഫെ ആന്റ് ബാറിന്റെ കള്‍ച്ചറല്‍ മാനേജര്‍ സിദ്ധാര്‍ത്ഥ് കുമാര്‍ അറിയിച്ചു.
മോദിയുടെ പ്രസംഗത്തെക്കുറിച്ച് ചോദിച്ചുകൊണ്ട് നിരവധി ഉപഭോക്താക്കള്‍ ടേബിള്‍ ബുക്ക് ചെയ്തു കഴിഞ്ഞെന്നും ബാര്‍ മാനേജര്‍മാര്‍ പറയുന്നു. 'യൂട്യൂബ് , ട്വിറ്റര്‍, ന്യൂസ് പോര്‍ട്ടല്‍ അപ്‌ഡേറ്റുകള്‍ക്കു പുറമേ ഈ പ്രസംഗം സ്‌ക്രീനില്‍ കാണാനും ആളുകള്‍ക്ക് താല്‍പര്യമുണ്ടാവും.' കൊണാട്ട് പ്ലെയ്‌സിലെ ദ വാള്‍ട്ട് കഫെ മാനേജര്‍ കമല്‍ജീത് കൗര്‍ പറയുന്നു.
അതേസമയം മോദിയുടെ പ്രസംഗം സ്‌ക്രീന്‍ ചെയ്യുന്നത് അനിഷ്ടസംഭവങ്ങള്‍ക്കു കാരണമാകുമോയെന്ന് പൊലീസ് ഭയക്കുന്നുണ്ട്. ' പ്രസംഗം പ്രദര്‍ശിപ്പിക്കുന്ന പബ്ബുകളും ബാറുകളും ആവശ്യത്തിന് പൊലീസിന് വിന്യസിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തിരിക്കണം' എന്ന് ഒരു മുതിര്‍ന്ന പൊലീസ് ഓഫീസര്‍ പറയുന്നു.
https://www.facebook.com/Malayalivartha


























