അരുണാചലില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 33 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

43 എംഎല്‍എമാരുള്ള അരുണാചല്‍ പീപ്പിള്‍സ് പാര്‍ട്ടിയിലെ 33 എംഎല്‍എമാരും കൂറു മാറി ബിജെപിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ നേതൃത്വത്തിലാണ് കൂറുമാറ്റം. 60 അംഗങ്ങളുള്ള നിയമസഭയില്‍ പിപിഎ അംഗങ്ങള്‍ ഇതോടെ 10 പേരായി ചുരുങ്ങി.
പിപിഎ പാര്‍ട്ടിയില്‍ നിന്ന് പേമ ഖണ്ഡുവിനെ താത്ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് കൂറുമാറ്റ പ്രഖ്യാപനം. പാര്‍ട്ടിയെ ബിജെപിയുമായി ലയിപ്പിക്കാന്‍ പേമ ഖണ്ഡു ശ്രമം നടത്തുന്നു എന്ന ആരോപണം നിലനില്‍ക്കെയാണ് കൂറുമാറ്റം.
കോണ്‍ഗ്രസ്സ് വിമതര്‍ ചേര്‍ന്ന് രൂപവത്കരിച്ച പീപ്പിള്‍സ് പാര്‍ട്ടി ബിജെപി പിന്തുണയോടെയാണ് അരുണാചലില്‍ അധികാരത്തിലേറിയത്. അതേസമയം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് മുഖ്യമന്ത്രി പേമ ഖണ്ഡുവിനെ പീപ്പിള്‍ പാര്‍ട്ടി കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ തനിക്ക് പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎല്‍മാരുടെയും പിന്തുണയുണ്ടെന്ന് പേമ ഖണ്ഡു അവകാശപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് കൂട്ട കൂറുമാറ്റം നടന്നത്.
https://www.facebook.com/Malayalivartha


























