പരിധിയില്ലാതെ വിളിക്കാന്‍ ബിഎസ്എന്‍എല്ലിന്റെ പ്ലാന്‍ 141

ഓഫറുകള്‍കൊണ്ട് ജനങ്ങളെ ഞെട്ടിച്ച സാക്ഷാല്‍ ജിയോ പോലും ഞെട്ടുന്ന പുത്തന്‍ ഓഫറാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. നിര്‍ത്താതെ വിളിക്കാനുള്ള അവസരമാണ് ബിഎസ്എന്‍എല്‍ ഉപഭോക്തക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 141 രൂപയക്ക് ഏതു നെറ്റുവര്‍ക്കിലേക്കും സൗജന്യമായി വിളിക്കാം. അതും പരിധികളില്ലാതെ. ലോക്കല്‍ മാത്രമല്ല എസ്ടിഡിയും വിളിക്കാം. വിളിമാത്രമല്ല നെറ്റും ഉണ്ട്. 300 എംബി ഡാറ്റയും പ്ലാനില്‍ നല്‍കുന്നുണ്ട്.
ബിഎസ്എന്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ അനുപം ശ്രീവാസ്തവയാണ് ഇക്കാര്യം അറിയിച്ചത്.
https://www.facebook.com/Malayalivartha


























