പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധന, പെട്രോള്‍ ലിറ്ററിന് 1.29 പൈസയും ഡീസലിന് 97 പൈസയുമാണ് വര്‍ധിപ്പിച്ചത്

പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 1.29 പൈസയും ഡീസലിന് 97 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഞായറാഴ്ച അര്‍ധരാത്രിയോടെ പുതുക്കിയ വില നിലവില്‍ വരും. രാജ്യാന്തര വിപണിയിലെ വ്യതിയാനങ്ങള്‍ക്കനുസരിച്ചാണ് വില വര്‍ധന. കഴിഞ്ഞ തവണ പെട്രോളിന് 2.21 രൂപയും ഡീസലിന് 1.79 രൂപയുമായിരുന്നു കൂട്ടിയത്.
പ്രധാനമന്ത്രിയുടെ പുതുവത്സര പ്രസംഗത്തിന് തൊട്ടുപിന്നാലെ പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയ്ക്ക് വില കൂട്ടിയത് ജനങ്ങള്‍ക്ക് ഇരട്ടപ്രഹരമായിരിക്കുകയാണ്. ഞായറാഴ്ച രാവിലെയാണ് പാചകവാതക സിലിന്‍ഡറിന് ഒന്നിന് രണ്ട് രൂപ് വര്‍ധിപ്പിച്ചത്. നോട്ടുപ്രതിസന്ധിയില്‍ വലയുന്ന പൊതുജനങ്ങള്‍ക്ക് വില വര്‍ധനവ് കൂനിന്മേല്‍ കുരു വന്ന അവസ്ഥയായി.
https://www.facebook.com/Malayalivartha


























