ജിയോയില്‍ ഇനി മുതല്‍ ദിവസം ഒരു ജിബി മാത്രം; ശേഷം വേഗത 128 കെബിയായി കുറയും

വെല്‍ക്കം ഓഫര്‍ അവസാനിപ്പിച്ച് റിലയന്‍സ് ജിയോയുടെ പുതിയ അറിയിപ്പ്. ഇതുവരെ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ, വോയിസ്, വീഡിയോ കോള്‍, മെസേജിങ് ഓഫറുകള്‍ തുടങ്ങിയ എല്ലാം സൗജന്യമായി നല്‍കിയിരുന്ന വെല്‍ക്കം ഓഫര്‍ അവസാനിപ്പിച്ചെന്ന് ജിയോയുടെ പുതിയ അറിയിപ്പ്.
എന്നാല്‍ പുതുവര്‍ഷത്തില്‍ ഉപഭോക്താക്കളെ നിരാശരാക്കാതെ മറ്റൊരു ഓഫറുമായാണ് ജിയോയുടെ വരവ്. വെല്‍ക്കം ഓഫറിന് പകരം പുതുവര്‍ഷത്തോടനുബന്ധിച്ച് ഹാപ്പി ന്യൂഇയര്‍ ഓഫര്‍ നല്‍കും. പുതിയ ഓഫറിലും അണ്‍ലിമിറ്റഡ് ഡാറ്റ, വോയിസ്, വീഡിയോ കോള്‍ സേവനങ്ങള്‍ സൗജന്യമായി ലഭിക്കും. ന്യൂഇയര്‍ ഓഫര്‍ സേവനങ്ങള്‍ മാര്‍ച്ച് 31 വരെ ലഭിക്കും.
ആദ്യം ഡിസംബര്‍ 31 വരെ പ്രഖ്യാപിച്ചിരുന്ന വെല്‍ക്കം ഓഫര്‍ പിന്നീട് മാര്‍ച്ച് 31 വരെ നീട്ടിയിരുന്നു. ഇതുവരെ ദിവസവും 4 ജിബി വരെ ഡാറ്റ ഉപയോഗിക്കാമായിരുന്നെങ്കില്‍ ഇനി മുതല്‍ ദിവസം ഒരു ജിബി മാത്രമേ ഉപയോഗിക്കാന്‍ കഴിയൂകയുള്ളുവെന്ന പരിധിയുണ്ട്. ഈ പരിധി കഴിഞ്ഞാല്‍ പണം ഈടാക്കുമെന്ന പേടി വേണ്ട. വേഗത സെക്കന്‍ഡില്‍ 128 കെബിയായി കുറയുമെന്നേയുള്ളൂ.
https://www.facebook.com/Malayalivartha


























