ശശികല നടരാജന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക്; പൊങ്കലിനു മുന്‍പ് ആരോഹണത്തിനെപ്പറ്റി ചര്‍ച്ച

അണ്ണാ ഡിം എം കെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ പൊങ്കലിനു മുന്‍പ് തമിഴ് നാട് മുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ടെന്ന് സൂചന. ജയലളിതയുടെ മരണശേഷം ഓ പന്നീര്‍ശെല്‍വം മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നു. പന്നീര്‍സെല്‍വത്തിന് നരേന്ദ്ര മോദി സര്‍ക്കാരിന്റെ പിന്തുണയുള്ള സാഹചര്യത്തില്‍ ശശികല മുഖ്യമന്ത്രിയാകണമെന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു വരുന്നത്.
അണ്ണാ ഡിഎംകെയിലെ മന്ത്രിമാര്‍ പോയസ് ഗാര്‍ഡനില്‍ ചെന്ന് ശശികലയെ നേരിട്ട് കണ്ട് തങ്ങളുടെ അഭ്യര്‍ഥന അറിയിച്ചിട്ടുണ്ട്. തങ്കമണി, ഉദയകുമാര്‍, സെല്ലൂര്‍ രാജു, കഡമ്ബൂര്‍ രാജു തുടങ്ങിയ മന്ത്രിമാര്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ മല്‍സരിച്ച് എം എല്‍ ഏ ആകുവാന്‍ ശശികലയെ ക്ഷണിച്ചിട്ടുമുണ്ട്.
ലോക് സഭ ഡെപ്യൂട്ടി സ്പീക്കര്‍ തമ്ബിദുരൈ ഒരു അറിയിപ്പില്‍ ശശികല മുഖ്യമന്ത്രിയാകണമെന്ന് ആവശ്യം ഉന്നയിച്ചത് ചര്‍ച്ചയായിരുന്നു. ഇതിനിടയില്‍, പന്നീര്‍ശെല്‍ വം പോയസ് ഗാര്‍ഡനില്‍ ചെന്ന് ശശികലയെ കണ്ട് തന്റെ രാജിക്കത്ത് നല്‍കിയതായും അഭ്യൂഹങ്ങളുണ്ട്. ശശികലയുടെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള ആരോഹണത്തിനെപ്പറ്റി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പൊങ്കലിനു മുന്‍പ് അവര്‍ മുഖ്യമന്ത്രിയാകുമെന്നാണ് പറയപ്പെടുന്നത്.
https://www.facebook.com/Malayalivartha


























